2025 ഓടെ ഗ്യാസ് കയറ്റുമതി ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് സൗദി

2025 ഓടെ ഗ്യാസ് കയറ്റുമതി ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് സൗദി
എണ്ണക്കമ്പനിയായ സൗദി അരാംകൊ. 2025 ഓടെ ഗ്യാസ് കയറ്റുമതി ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് സൗദി അരാംകൊ പ്രസിഡണ്ടും സി ഇ ഓ യുമായ അമീന്‍ അല്‍ നാസിര്‍ പറഞ്ഞു.

പ്രതിദിനം 300 കോടി ഘന അടി ഗ്യാസ് കയറ്റി അയയ്ക്കുകയെന്ന ലക്ഷ്യം നേടുന്നതിന് പടിപടിയായി ഗ്യാസ് കയറ്റുമതി ആരംഭിക്കും. വിപണിയുടെ വശ്യത്തിനു അനുസൃതമായി എണ്ണ, ഗ്യാസ് ഉല്‍പ്പന്ന തോത് നിര്‍ണയിക്കേണ്ടതും കരുതല്‍ ഉല്‍പ്പാദന ശേഷി ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതും ഊര്‍ജ്ജ വ്യവസായ മന്ത്രാലയമാണ്.

വരുമാന സ്രോതസുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിനും സൗദി അരാംകോയ്ക്ക് പദ്ധതിയുണ്ട്. ലോകത്തു ഏറ്റവും അധികം ലാഭം ലഭിക്കുന്ന കമ്പനി എന്ന സ്ഥാനം ഈ വര്‍ഷം സൗദി അരാംകോയ്ക്ക് ലഭിച്ചിരുന്നു. ആപ്പിളിനെ പിന്നിലാക്കിയാണ് ലോകത്തു ഏറ്റവും അധികം ലാഭം ലഭിക്കുന്ന കമ്പനിയെന്ന പദവി ദേശിയ എണ്ണക്കമ്പിനിയായ സൗദി അരാംകോ നേടിയത്.



Other News in this category



4malayalees Recommends