യുഎസിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയില്‍ വെടിവെപ്പ് ; രണ്ട് മരണം

യുഎസിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയില്‍ വെടിവെപ്പ് ; രണ്ട് മരണം
യുഎസിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് മരണം. നാലു പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച വൈകീട്ട് 5.45 ന് സര്‍വകലാശാല കാമ്പസിലാണ് വെടിവപ്പ് നടന്നത്. രണ്ടുപേരുടെ നില ഗുരുതരമാണ്.

വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വാര്‍ഷിക പരീക്ഷയ്ക് മുമ്പായി ക്ലാസുകള്‍ അവസാനിച്ച ദിവസമാണ് ദാരുണ സംഭവം. സര്‍വകലാശാലയിലെ കെന്നഡി ഹാള്‍ അഡ്മിനിസ്‌ട്രേറ്റീവ് ബില്‍ഡിങ്ങിലാണ് വെടിവെപ്പ് നടന്നത്.

വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. 30000 ത്തോളം വിദ്യാര്‍ത്ഥികളും 3000 ത്തോളം വരുന്ന ഫാക്കല്‍റ്റികളും ജീവനക്കാരും അടങ്ങുന്നതാണ് നോര്‍ത്ത് കരോലിന സര്‍വകലാശാല.

Other News in this category



4malayalees Recommends