ട്രംപ് കുടിയേറ്റക്കാരുടെ മേല്‍ ഒന്ന് കൂടി പിടിമുറുക്കുന്നു; യുഎസിലേക്കുള്ള അസൈലം സീക്കര്‍മാര്‍ക്ക് മേല്‍ പുതിയ നിയന്ത്രണങ്ങള്‍; അസൈലം അപേക്ഷകള്‍ക്ക് മേല്‍ ഫീസേര്‍പ്പെടുത്തും; വര്‍ക്ക് അഥോറൈസേഷന് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തും

ട്രംപ് കുടിയേറ്റക്കാരുടെ മേല്‍ ഒന്ന് കൂടി പിടിമുറുക്കുന്നു; യുഎസിലേക്കുള്ള അസൈലം സീക്കര്‍മാര്‍ക്ക് മേല്‍ പുതിയ നിയന്ത്രണങ്ങള്‍;  അസൈലം അപേക്ഷകള്‍ക്ക് മേല്‍ ഫീസേര്‍പ്പെടുത്തും;  വര്‍ക്ക് അഥോറൈസേഷന് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തും
യുഎസിലേക്കുള്ള അസൈലം സീക്കര്‍മാര്‍ക്ക് മേല്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇത് പ്രകാരം ഇവര്‍ക്ക് മേല്‍ ഫീസുകളും ജോലി ചെയ്യുന്നതിന് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നതായിരിക്കും. തിങ്കളാഴ്ചയാണ് ട്രംപ് ഈ നിര്‍ണായക ഉത്തരവിട്ടിരിക്കുന്നത്. ഇത് പ്രകാരം അസൈലം അപേക്ഷകള്‍ക്ക് മേല്‍ ഫീസേര്‍പ്പെടുത്താനും വര്‍ക്ക് അഥോറൈസേഷന് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താനുമുള്ള നീക്കം ത്വരിതപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസിനെ മറി കടന്ന് കുടിയേറ്റക്കാര്‍ക്ക് മേല്‍ ട്രംപ് സര്‍ക്കാര്‍ നടത്തുന്ന ഏറ്റവും പുതിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കുടിയേറ്റവും അസൈലം മോഹിച്ച് രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തികളിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹവും നിയന്ത്രിക്കുന്നതിനാണ് പുതിയ നീക്കം ട്രംപ് ത്വരിതപ്പെടുത്തിയിരിക്കുന്നത്. ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ ആക്ടിംഗ് സെക്രട്ടറിയായ കെവിന്‍ മാക് അലീനാനും അറ്റോര്‍ണി ജനറല്‍ വില്യം ബാറിനുമുള്ള ഒരു പ്രസിഡന്‍ഷ്യല്‍ മെമ്മോറാണ്ടത്തിലൂടെയാണ് ട്രംപ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

അസൈലം കേസുകള്‍ ഫയല്‍ചെയ്യുന്ന വേളയിലും അസൈലം സീക്കര്‍മാര്‍ക്ക് മേലും കുടിയേറ്റക്കാര്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ക്കായി അപേക്ഷിക്കുമ്പോഴും ഒരു ഫീസീടാക്കാന്‍ ട്രംപ് ഉത്തരവിട്ടിട്ടുണ്ട്.യുഎസിലേക്ക് നിയമവിരുദ്ധമായി കുടിയേറിയവര്‍ അല്ലെങ്കില്‍ അതിനായി ശ്രമിക്കുന്നവര്‍ക്ക് അവരുടെ കേസ് തീര്‍പ്പ് കല്‍പ്പിക്കുന്നതിനിടെ വര്‍ക്ക് പെര്‍മിറ്റ് നല്‍കരുതെന്നും ഉത്തരവുണ്ട്. ഇത്തരത്തില്‍ അസൈലം തേടുന്നവര്‍ക്കും ഇത് ബാധകമാക്കുന്നതാണ്.

Other News in this category



4malayalees Recommends