വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 3,4 (വെള്ളി, ശനി) തീയതികളില്‍

വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 3,4 (വെള്ളി, ശനി) തീയതികളില്‍
നീതിമാന്റെ ഓര്‍മ്മ വാഴ്‌വിന്നായി തീരട്ടെ (സദൃശ്യവാക്യങ്ങള്‍ 10:7)


ന്യൂജഴ്‌സി: കാര്‍ട്ടറൈറ്റ് സെന്റ് ജോര്‍ജ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടേയും, ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാ മോര്‍ പീലക്‌സിനോസ് തിരുമേനിയുടേയും പ്രധാന കാര്‍മികത്വത്തിലും, മറ്റു വൈദീകരുടെ സഹകാര്‍മികത്വത്തിലും ഈവര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. ആത്മീയമായ ശുശ്രൂഷയില്‍ സംബന്ധിച്ച് വിശുദ്ധന്റെ മധ്യസ്ഥതയില്‍ അഭയപ്പെട്ട് അനുഗ്രഹം പ്രാപിക്കാന്‍ കര്‍ത്തൃനാമത്തില്‍ വിശ്വാസികളേവരേയും ക്ഷണിച്ചുകൊള്ളുന്നു.


മെയ് മൂന്നാം തീയതി വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്നു അഭിവന്ദ്യ സക്കറിയാസ് മോര്‍ പീലക്‌സിനോസ് (തൂത്തൂട്ടി) തിരുമേനി വചനശുശ്രൂഷ നടത്തുന്നതും തുടര്‍ന്ന് വൈകിട്ട് 8.30നു ആശീര്‍വാദം.


മെയ് നാലാം തീയതി ശനിയാഴ്ച രാവിലെ 9.15നു പ്രഭാത പ്രാര്‍ത്ഥനയെ തുടര്‍ന്നു രാവിലെ 10 മണിക്ക് അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി വിശുദ്ധ കുര്‍ബാനയില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്. ഉച്ചയ്ക്ക് 12നു പ്രദക്ഷിണവും, 12.30നു ആശീര്‍വാദത്തെ തുടര്‍ന്നു നേര്‍ച്ച സദ്യയും ഉണ്ടായിരിക്കുന്നതാണ്.


ഈവര്‍ഷത്തെ പെരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്ന കുടുംബങ്ങള്‍:

ഷെവലിയാര്‍ ജെയിംസ് ജോണ്‍, സ്‌കറിയ മാത്യു, ലാലു കുര്യാക്കോസ്, ജോസ് ജോണ്‍,ഷാജന്‍ ജോണ്‍, സാറാ ഫാന്‍സീസ്, ബിനിമോള്‍ ജോണ്‍, റോയ് ചിറയ്ക്കല്‍, അലക്‌സാണ്ടര്‍ കുഞ്ഞൂഞ്ഞ്, ജയിംസ് ജോര്‍ജ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ജോയല്‍ ജേക്കബ് (വികാരി) 845 519 5071, വെരി റവ. ഡേവിഡ് ചെറുതോട്ടില്‍ (അസോ. വികാരി) 973 610 4866, ജയിംസ് ജോര്‍ജ് (സെക്രട്ടറി) 973 985 8432, അലക്‌സാണ്ടര്‍ കുഞ്ഞൂഞ്ഞ് (ട്രഷറര്‍) 732 309 5522.

വാര്‍ത്ത അറിയിച്ചത് ന്യൂജഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ്.


Other News in this category4malayalees Recommends