ഡോ. നൈനാന്‍ ഒ. മാരേട്ടിന്റെ (കൊച്ചുമ്മച്ചന്‍) സംസ്‌കാരം മെയ് 4ന്

ഡോ. നൈനാന്‍ ഒ. മാരേട്ടിന്റെ (കൊച്ചുമ്മച്ചന്‍) സംസ്‌കാരം മെയ് 4ന്
കഴിഞ്ഞ ദിവസം നിര്യാതനായ മാരേട്ട് മാരുമണ്ണില്‍ ഡോ. നൈനാന്‍ ഓ. മാരേട്ടിന്റെ് (കൊച്ചുമ്മച്ചന്‍, 91 ) സംസ്‌കാരം മെയ് 4ന് കല്ലൂപ്പാറ മാരേട്ട് മേരി സദനിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം 2 മണിയോടുകൂടി ഇടവകയായ തച്ചമം സെന്റ് ജോസഫ് മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയില്‍ നടത്തപെടും .


പരേതന്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ മികച്ച ഒരു ദന്തിസ്റ്റ് ആയി സേവനം അനുഷ്ഠിച്ചശേഷം അമേരിക്കയിലേക്ക് കൂടിയേറി. ഏറെക്കാലം അമേരിക്കയില്‍ താമസിച്ചിട്ട് നാട്ടില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.


പരേതരായ ഇരവിപേരൂര്‍ താന്നിക്കല്‍ വീട്ടില്‍ മേരികുട്ടി ആദ്യ ഭാര്യയും. കറുകച്ചാല്‍ തുരുത്തിക്കാട്ട് തങ്കമ്മ രണ്ടാം ഭാര്യയും ആണ് .


സുശീല മൂവാറ്റുപുഴ , രാജന്‍ ന്യൂ യോര്‍ക്ക് , ജെയിംസ് ന്യൂ യോര്‍ക്ക് , ജീന കൊളറാഡോ എന്നിവര്‍ മക്കളും, ജോര്‍ജുകുട്ടി , ലീലാമാരേട്ട് (ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ ), അല്‍ഫോണ്‍സാ , ചാഡ് സ്മിത്ത് എന്നിവര്‍ മരുമക്കളും. ജിജോ, സിന്ധു, ബിന്ദു, രജനി, രാജീവ്, മാഡിസണ്‍, കോണര്‍ എന്നിവര്‍ കൊച്ചുമക്കളും. എമിലി, സേവ്യര്‍, അര്‍ച്ചന, ഹന്നാ, ജോസ്, ജെയ്‌സ് ഐസക്ക് എന്നിവര്‍ ഗ്രേറ്റ് ഗ്രാന്‍ഡ് ചില്‍ഡ്രനും ആണ്

കൂടുതല്‍ വിവരങ്ങള്‍ക്ക് രാജീവ് മാരേട്ട് : 917 705 0410

ഫിലിപ്പ് മാരേട്ട് അറിയിച്ചതാണിത്.

Other News in this category



4malayalees Recommends