കെവിന്‍ വധം ;വിസ്താരം തുടങ്ങി;ഭാര്യ നീനുവിനെ ഇന്ന് വിസ്തരിക്കും

കെവിന്‍ വധം ;വിസ്താരം തുടങ്ങി;ഭാര്യ നീനുവിനെ ഇന്ന് വിസ്തരിക്കും

കെവിന്‍ വധക്കേസില്‍ നീനുവിനെ ഇന്ന് വിസ്തരിക്കും.കെവിനെ കൊലപ്പെടുത്തിയത് പ്രതികളുടെ ദുരഭിമാനം മൂലമാണെന്നായിരുന്നു നീനുവിന്റെ മൊഴി. അത് തന്നെ കോടതിയിലും നീനു അവര്‍ത്തിച്ചേക്കും.അതേസമയം പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയെ ക്കുറിച്ചലും നീനു മൊഴി നല്‍കിയേക്കും.കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ദലിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍ നീനുവിനെ വിവാഹം ചെയ്തതിലുള്ള നീനുവിന്റെ ബന്ധുക്കളുടെ ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം .


കഴിഞ്ഞ ദിവസം പ്രതി ചാക്കോയുടെ സുഹൃത്ത് കെവിന്റെ കൊലപാതകം നേരത്തേ അറിഞ്ഞിരുന്നതായി മൊഴി നല്‍കിയിരുന്നു. സുഹൃത്തും അയല്‍വാസിയുമായ ലിജോയാണ് മൊഴി നല്‍കിയത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകമാണ് വിവരം അറിയിച്ചതെന്നും ലിജോ കോടതിയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ചയാണ് വിസ്താരം തുടങ്ങിയത്. മുഖ്യ സാക്ഷി അനീഷിന്റെ വിസ്താരമാണ് ആദ്യ ദിവസം നടന്നത്. കൊല്ലപ്പെട്ട കെവിനൊപ്പം താമസിച്ചിരുന്ന ബന്ധുവായ അനീഷിനെയും പ്രതികള്‍ തട്ടിക്കൊണ്ടുപോയിരുന്നു.


നീനുവിന്റെ അച്ഛന്‍ ചാക്കോ, സഹോദരന്‍ സാനു ചാക്കോ എന്നിവര്‍ ഉള്‍പ്പെടെ 14 പേരാണ് കേസിലെ പ്രതികള്‍. കൊലക്കുറ്റം ഉള്‍പ്പെടെ പത്ത് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജില്ലാ കോടതി രണ്ട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി മുന്‍പാകെ ജൂണ്‍ 6 വരെ തുടര്‍ച്ചയായിട്ടാണ് വിസ്താരം നടക്കുക.
Related News

Other News in this category4malayalees Recommends