ഭര്‍ത്താവ് പബ്ജി ഗെയിം കളിക്കാന്‍ സമ്മതിച്ചില്ല ; വിവാഹ മോചനം വേണമെന്ന് യുവതി

ഭര്‍ത്താവ് പബ്ജി ഗെയിം കളിക്കാന്‍ സമ്മതിച്ചില്ല ; വിവാഹ മോചനം വേണമെന്ന് യുവതി
പബ്ജി ഗെയിം ഒരു അഡിക്ഷനായി മാറുകയാണ് ചിലര്‍ക്ക് . ഗെയിം കളിക്കരുതെന്ന് ഭര്‍ത്താവ് വിലക്കിയതോടെ യുവതി വിവാഹമോചനം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്. യുഎഇയിലാണ് സംഭവം. അജ്മാന്‍ പോലീസിലെ സോഷ്യല്‍ സെന്റര്‍ ഡയറക്ടറാണ് വിചിത്രമായ കേസിനെ കുറിച്ച് വിവരം പുറത്തുവിട്ടത്.

20 കാരിയായ ഭാര്യയ്ക്ക് പബ്ജിയോടുള്ള ആസക്തി കൂടിവരുന്നുണ്ടെന്ന് ശ്രദ്ധിച്ച ഭര്‍ത്താവ് അവരെ കളിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതുവഴി അവരുടെ ശ്രദ്ധ കുടുംബ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന് അയാള്‍ കരുതി. ഇതുവരും തമ്മില്‍ വഴക്കു പതിവായതോടെ യുവതി സഹായമഭ്യര്‍ത്ഥിച്ച് സോഷ്യല്‍ സെന്ററിനെ സമീപിച്ചത്.

ഗെയിമില്‍ നിന്ന് തനിക്ക് സന്തോഷവും ആശ്വാസവും ലഭിക്കുന്നുവെന്നും എന്നാല്‍ ഭര്‍ത്താവ് പിന്തിരിപ്പിക്കുന്നുവെന്നുമാണ് യുവതിയുടെ പരാതി. പബ്ജിയില്‍ ചാറ്റ് ഒപ്ഷന്‍ ഓണ്‍ ആക്കാറില്ലെന്നും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമേ കളിക്കാറുള്ളൂവെന്നും യുവതി പറഞ്ഞു. താന്‍ കുടുംബത്തോടുള്ള ചുമതലയില്‍ നിന്ന് അകലുന്നുവെന്ന് ഭര്‍ത്താവ് ഭയക്കുകയാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഇത് സ്വാതന്ത്രത്തിന്റെ വിഷയമല്ലെന്നും കുടുംബത്തെ ഒന്നിച്ച് നിര്‍ത്താനാണ് താന്‍ ശ്രമിച്ചതെന്നും ഭര്‍ത്താവ് പറയുന്നു. ഭാര്യ വിവാഹ മോചനം തേടുമെന്ന് താന്‍ കരുതിയില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

Other News in this category4malayalees Recommends