സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു: വിജയം 83.4 %

സിബിഎസ്ഇ പ്ലസ് ടു  ഫലം പ്രഖ്യാപിച്ചു:  വിജയം 83.4 %

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. ഇത്തവണ 83.4 % ആണ് വിജയം. ഗാസിയബാദ് ഡല്‍ഹി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഹന്‍സിക ശുക്ലയും മുസഫര്‍നഗറിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കരിഷ്മ അറോറയും രാജ്യത്ത് ഒന്നാം റാങ്ക് കരസ്ഥമാക്കി. 499 മാര്‍ക്ക്ആയിരുന്നു ഇവര്‍ക്ക് ലഭിച്ചത്.ജവഹര്‍ നവോദയ സ്‌കൂളുകള്‍ 96.62%, കെവി സ്‌കൂളുകള്‍ 98.54% കരസ്ഥമാക്കി.തിരുവനന്തപുരം 98 .2 ശതമാനം ,ചെന്നൈ 92 .93 ശതമാനം .


പരീക്ഷാ ഫലങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാകും .നേരത്തെ മെയ് മൂന്നാം വാരത്തോടെ പരീക്ഷ ഫലങ്ങള്‍ വരുമെന്നാണ് അറിയിച്ചിരുന്നത്.എന്നാല്‍ പിന്നീട് നേരത്തേയാക്കാന്‍ സി ബി എസ് ഇ തീരുമാനിക്കുകയായിരുന്നു.


ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ആയിരുന്നു പരീക്ഷ നടന്നത്.10, 12 ക്ലാസ് പരീക്ഷകള്‍ക്കായി 31,14,821 വിദ്യാര്‍ഥികളാണു രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 28 ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. സി.ബി.എസ്.ഇ പത്താം ക്ലാസ് ഫല പ്രഖ്യാപനം രണ്ടാഴ്ചക്കുള്ളില്‍ പ്രസിദ്ധീകരിക്കുമെന്നാണ് സൂചന.
Related News

Other News in this category4malayalees Recommends