ഗായികയും അവതാരകയുമായ റിമി ടോമിയും പതിനൊന്നു വര്‍ഷത്തെ ദാമ്പത്യ ബന്ധം വേര്പ്പെടുത്താനൊരുങ്ങുന്നു.ഇനി ഒന്നിച്ചു ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.എറണാകുളം കുടുംബകോടതിയിലാണ് കഴിഞ്ഞ ഏപ്രില്‍ 16ന് റിമി ടോമി വിവാഹമോചന ഹര്‍ജി നല്‍കിയത്.
ആറുമാസത്തിനകം ഇരുവരും വേര്‍പിരിയുമെന്നാണ് സൂചനകള്‍.പിന്നണി ഗാനരംഗത്തിലൂടെ കടന്നുവന്ന റിമി തന്റെ കഴിവ് മികച്ച രീതിയില്‍ ഉപയോഗിച്ച് മലയാള സിനിമ പിന്നണി ഗാന രംഗത്ത് സ്വന്തമായ ഒരു ഇരിപ്പിടം കണ്ടെത്തിയ കലാകാരിയാണ്.ഗായിക എന്നതിലുപരി ചലച്ചിത്ര അവതാരിക അഭിനേത്രി എന്നീ നിലകളിലും റിമി തിളങ്ങി.മഴവില്‍ മനോരമയിലെ ഒന്നും ന്നും മൂന്നു എന്ന ജനപ്രിയ പരിപാടിയിലൂടെ നിരവധിപേരുടെ ആരാധന കഥാപാത്രമായി മാറാനും റിമിക്ക് സാധിച്ചു.
സിനിമ മേഖലയിലേക്കുള്ള റിമിയുടെ വരവ് ഭര്‍ത്താവ് റോയ്സിന് തീരെ താല്പര്യമില്ലെന്ന് റിമി തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. ഒരു ആഗ്രഹം നടക്കട്ടെ ഇനി അഭിനയിക്കില്ലെന്ന ഉറപ്പിലാണ് തന്റെ ആദ്യ സിനിമ അഭിനയമെന്നും റിമി പറഞ്ഞിരുന്നു.ഇതിനിടയില്‍ ഇരുവര്‍ക്കും കുഞ്ഞുങ്ങള്‍ ആവാത്തതും ദാമ്പത്യ ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ക്ക് കരണമായിട്ടുണ്ടാകാം.2008 ലായിരുന്നു ബിസിനസ്സുകാരനായ റോയ്സുമായി റിമിയുടെ വിവാഹം