ക്ഷേത്ര ദര്‍ശനത്തിന് പോയ 12 കാരിയെ ബലാത്സംഗം ചെയ്ത ശേഷം തലക്കടിച്ചു കൊന്നു

ക്ഷേത്ര ദര്‍ശനത്തിന് പോയ 12 കാരിയെ ബലാത്സംഗം ചെയ്ത ശേഷം തലക്കടിച്ചു കൊന്നു
ബന്ധുവിനോടൊപ്പം ക്ഷേത്ര ദര്‍ശനത്തിന് പോയ 12 കാരിയെ ബലാത്സംഗം ചെയ്ത ശേഷം കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു, മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം.

16കാരിയായ ബന്ധുവിനോടൊപ്പമാണ് പെണ്‍കുട്ടി ക്ഷേത്രത്തില്‍ പോയത്. ഇവര്‍ക്കും സംഭവത്തില്‍ പങ്കുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം ക്ഷേത്രത്തിലേക്ക് പോകും വഴിയാണ് പെണ്‍കുട്ടിയെ ഒരാള്‍ തട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം കല്ലുപയോഗിച്ച് പെണ്‍കുട്ടിയുടെ തലയ്ക്ക് അടിച്ചു കൊന്നു. ഈ സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിയുടെ ബന്ധു ഒപ്പമുണ്ടായില്ല.ഇയാളുടെ ഒത്താശയോടെയാണോ സംഭവം എന്നു പോലീസ് സംശയിക്കുന്നുണ്ട്.

ബുധനാഴ്ച രാവിലെയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അയല്‍വാസിയായ യുവാവിനേയും ബന്ധുവായ പെണ്‍കുട്ടിയേയും പോലീസ് അറസ്റ്റ് ചെയ്തു.

Other News in this category4malayalees Recommends