ഒന്റാറിയോ മാസ്‌റ്റേര്‍സ് ഗ്രാജ്വേറ്റ് സ്ട്രീം ഏപ്രില്‍ 30ന് റീഓപ്പണ്‍ ചെയ്തു; അല്‍പ സമയത്തിനുള്ളില്‍ ഇന്‍ടേക്ക് പരിധി പൂര്‍ത്തിയായി; മൊത്തം സ്വീകരിച്ചത് 1000 രജിസ്‌ട്രേഷനുകള്‍; കണ്‍ഫര്‍മേഷന്‍ നമ്പര്‍ ലഭിച്ചവര്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ അപേക്ഷിക്കണം

ഒന്റാറിയോ മാസ്‌റ്റേര്‍സ് ഗ്രാജ്വേറ്റ് സ്ട്രീം ഏപ്രില്‍ 30ന് റീഓപ്പണ്‍ ചെയ്തു; അല്‍പ സമയത്തിനുള്ളില്‍ ഇന്‍ടേക്ക് പരിധി പൂര്‍ത്തിയായി; മൊത്തം സ്വീകരിച്ചത് 1000 രജിസ്‌ട്രേഷനുകള്‍; കണ്‍ഫര്‍മേഷന്‍ നമ്പര്‍ ലഭിച്ചവര്‍  14 ദിവസങ്ങള്‍ക്കുള്ളില്‍ അപേക്ഷിക്കണം
ഒന്റാറിയോ മാസ്‌റ്റേര്‍സ് ഗ്രാജ്വേറ്റ് സ്ട്രീം റീഓപ്പണ്‍ ചെയ്തുവെന്ന് റിപ്പോര്‍ട്ട്.ഏപ്രില്‍ 30ന് ഇത് റീഓപ്പണ്‍ ചെയ്ത് അല്‍പ സമയത്തിനുള്ളില്‍ ഇന്‍ടേക്ക് പരിധി പൂര്‍ത്തിയായെന്നും വെളിപ്പെട്ടിട്ടുണ്ട്. അര്‍ഹമായ ഒന്റാറിയോ മാസ്‌റ്റേര്‍സ് ഡിഗ്രിയുള്ള ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍ക്ക് കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനായുള്ള ഒരു പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി അപേക്ഷിക്കാന്‍ സാധിക്കുന്നതാണ്.

ഇതിന് അര്‍ഹമാകാന്‍ ഒന്റാറിയോവിലെ ഒരു തൊഴിലുടമയില്‍ നിന്നുമുള്ള ജോബ് ഓഫര്‍ ആവശ്യമില്ലെന്നതിനാല്‍ ഇത് ജനകീയമായ ഒരു സ്ട്രീമാണ്. 1000 പുതിയ രജിസ്‌ട്രേഷനുകള്‍ സ്വീകരിച്ച് കൊണ്ടാണ് ഓപ്പണിംഗ് പൂര്‍ത്തിയായിരിക്കുന്നത്. ഇത് മാര്‍ച്ച് 5നായിരുന്നു യഥാര്‍ത്ഥത്തില്‍ റീഓപ്പണ്‍ ചെയ്യേണ്ടിയിരുന്നതെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകള്‍ കാരണം ക്വാട്ട പൂര്‍ത്തിയാകുന്നതിന് ഇത്രയും നീളുകയായിരുന്നു. മാര്‍ച്ച് അഞ്ചിന് ഇത് ഓപ്പണ്‍ ചെയ്തപ്പോള്‍ 333 രജിസ്‌ട്രേഷനാണ് വിജയകരമായി സബ്മിറ്റ് ചെയ്യപ്പെട്ടിരുന്നത്.

ബാക്കിവരുന്ന 667 രജിസ്‌ട്രേഷനുകളാണ് ക്ലോസിംഗിന് മുമ്പ് ഏപ്രില്‍ 30ന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.വിജയകരമായി രജിസ്‌ട്രേഷന്‍ നിര്‍വഹിക്കാന്‍ സാധിച്ചവര്‍ക്ക് ഇ ഫയലിംഗ് പോര്‍ട്ടലില്‍ നിന്നും മൂന്ന് ബിസിനസ് ദിവസങ്ങള്‍ക്കുള്ളില്‍ കണ്‍ഫര്‍മേഷന്‍ നമ്പര്‍ ലഭിക്കുമെന്നാണ് ഒന്റാറിയോ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാം പറയുന്നത്. നിങ്ങള്‍ക്ക് ഫയല്‍ നമ്പര്‍ ലഭിച്ചാല്‍ 14 ദിവസങ്ങള്‍ക്കകം ഒരു അപേക്ഷ സമര്‍പ്പിക്കണം. ഇല്ലെങ്കില്‍ നിങ്ങളുടെ രജിസ്‌ട്രേഷന്‍ കാലഹരണപ്പെടുന്നതായിരിക്കും.

Other News in this category



4malayalees Recommends