യുഎസ് കസ്റ്റഡിയില്‍ ഗ്വാട്ടിമാലക്കാരനായ 16 വയസുകാരന്‍ മരിച്ചു; ടെക്‌സാസിലെ ഷെല്‍ട്ടറില്‍ കഴിഞ്ഞിരുന്ന കുട്ടി കടുത്ത അസ്വസ്ഥകള്‍ പ്രകടിപ്പിച്ചിരുന്നു; മരണകാരണം റിവ്യൂവിന് വിധേയമാക്കും; യുഎസ് ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ കഴിയുന്ന കുട്ടികളുടെ ജീവന് ഭീഷണി

യുഎസ് കസ്റ്റഡിയില്‍ ഗ്വാട്ടിമാലക്കാരനായ 16 വയസുകാരന്‍ മരിച്ചു; ടെക്‌സാസിലെ ഷെല്‍ട്ടറില്‍ കഴിഞ്ഞിരുന്ന കുട്ടി കടുത്ത അസ്വസ്ഥകള്‍ പ്രകടിപ്പിച്ചിരുന്നു; മരണകാരണം റിവ്യൂവിന് വിധേയമാക്കും; യുഎസ് ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ കഴിയുന്ന കുട്ടികളുടെ ജീവന് ഭീഷണി
ഗ്വാട്ടിമാലക്കാരനായ 16 വയസുകാരന്‍ യുഎസ് കസ്റ്റഡിയില്‍ വച്ച് മരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.റഫ്യൂജി റീസെറ്റില്‍മെന്റ് ഷെല്‍ട്ടറിന്റെ ഒരു ഓഫീസിലെത്തി ദിവസങ്ങള്‍ക്കകമായിരുന്നു ഈ കുട്ടിയുടെ ദാരുണാന്ത്യമുണ്ടായിരിക്കുന്നത്.ടെക്‌സാസിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ വച്ച് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഈ കൗമാരക്കാരന്റെ ജീവന്‍ പൊലിഞ്ഞത്.

നിരവധി ദിവസങ്ങള്‍ ഇന്റന്‍സീവ് കെയറില്‍ കഴിഞ്ഞതിന് ശേഷമാണ് അന്ത്യമുണ്ടായിരിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ ചില്‍ഡ്രന്‍ ആന്‍ഡ് ഫാമിലീസ് വക്താവായ ഇവിലിന്‍ സ്റ്റൗഫറാണ് ഈ വിവരം ഒരു പ്രസ്താവനയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.കുട്ടിയുടെ മരണകാരണം നിലവില്‍ പുനരവലോകനത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുകയാണെന്നും ഓആര്‍ആര്‍ നയങ്ങളും പ്രക്രിയകളും അടിസ്ഥാനമാക്കിയാണ് ഇത് സംബന്ധിച്ച റിവ്യൂ നടക്കുന്നതെന്നും സ്റ്റൗഫര്‍ വെളിപ്പെടുത്തുന്നു.

മരിച്ച കുട്ടിയുടെ വിശദവിവരങ്ങളും ഗവണ്‍മെന്‍ര് ഫെസിലിറ്റിയുടെ വിവരങ്ങളും പുറത്ത് വിട്ടിട്ടില്ല. മുതിര്‍ന്നവരുടെ അകമ്പടിയില്ലാതെ യുഎസില്‍ എത്തിയ കുട്ടിയാണ് മരിച്ചിരിക്കുന്നത്.ടെക്‌സാസിലെ ബ്രൗണ്‍സ് വില്ലെയിലെ മുന്‍ വാള്‍മാര്‍ട്ടിലെ കാസ പാഡ്രെയില്‍ എത്തിയ കുട്ടി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. മുതിര്‍ന്നവരുടെ അകമ്പടിയില്ലാതെ അമേരിക്കയിലെത്തുന്ന കുട്ടികളെ പാര്‍പ്പിക്കുന്ന ഏറ്റവും വലിയ ഒരു ഷെല്‍ട്ടറുകളിലൊന്നാണിത്.യുഎസിലെ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമാക്കുന്നില്ലെന്നും നരകയാതനകള്‍ അനുഭവിക്കുന്നുമെന്നുള്ള ആശങ്കകള്‍ ശക്തമാകുന്നതിനിടെയാണ് ഈ കുട്ടിയുടെ ജീവന്‍ പൊലിഞ്ഞിരിക്കുന്നതെന്നത് കടുത്ത ഉത്കണ്ഠകള്‍ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.

Other News in this category



4malayalees Recommends