ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ലിംഗം അറുത്തുമാറ്റി 17 കാരിയായ പെണ്‍കുട്ടി ; സംഭവം ഹരിയാനയില്‍

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ലിംഗം അറുത്തുമാറ്റി 17 കാരിയായ പെണ്‍കുട്ടി ; സംഭവം ഹരിയാനയില്‍
ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ലിംഗം അറുത്തുമാറ്റി പെണ്‍കുട്ടി. ഹരിയാനയിലാണ് സംഭവം. 17 വയസുള്ള ദളിത് പെണ്‍കുട്ടിയാണ് കത്തിമുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ കത്തി പിടിച്ചു വാങ്ങി ജനനേന്ദ്രിയം മുറിച്ചത്. ആശുപത്രിയില്‍ എത്തിച്ച ഇയാളുടെ നില ഗുരുതരമാണ് .

വനത്തില്‍ പോയ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാനായിരുന്നു 23കാരനായ റയീസിന്റെ ശ്രമം. എന്നാല്‍ കത്തി പിടിച്ചു വാങ്ങിയ പെണ്‍കുട്ടി ലിംഗം മുറിക്കുകയായിരുന്നു. തുടര്‍ന്ന് ആളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

അതിനിടെ സംഭവം സാമുദായിക പ്രശ്‌നമായി വളരാതിരിക്കാന്‍ സംഭവസ്ഥലത്ത് ശക്തമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.Other News in this category4malayalees Recommends