ചാവേര്‍ ആക്രമണം ; തീവ്രവാദികള്‍ കേരളത്തിലും ബംഗളൂരുവിലും എത്തിയിരുന്നുവെന്ന് ശ്രീലങ്കന്‍ സൈനീക മേധാവി ; പരിശീലനമാണോ മറ്റ് തീവ്രവാദികളുമായി ബന്ധപ്പെടാനാണോ എന്ന് സംശയിക്കുന്നു..

ചാവേര്‍ ആക്രമണം ; തീവ്രവാദികള്‍ കേരളത്തിലും ബംഗളൂരുവിലും എത്തിയിരുന്നുവെന്ന് ശ്രീലങ്കന്‍ സൈനീക മേധാവി ; പരിശീലനമാണോ മറ്റ് തീവ്രവാദികളുമായി ബന്ധപ്പെടാനാണോ എന്ന് സംശയിക്കുന്നു..
ഏപ്രില്‍ 21 ന് ശ്രീലങ്കയിലെ കൊളംബോയിലുണ്ടായ ചാവേര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദ സംഘത്തില്‍പ്പെട്ടവര്‍ പരിശീലനത്തിനായി കേരളത്തിലും കശ്മീരിലും എത്തിയിരുന്നുവെന്ന് ശ്രീലങ്കന്‍ സൈനീക മേധാവി. ബംഗളൂരു, കശ്മീര്‍, കേരളം എന്നിവിടങ്ങളില്‍ യാത്ര ചെയ്തതായി വിവരം ലഭിച്ചു. പരിശീലനത്തിനോ മറ്റ് തീവ്രവാദികളുമായി ബന്ധപ്പെടുന്നതിനോ ആയിരിക്കും സന്ദര്‍ശനമെന്ന് കരുതുന്നതായും സൈനീക മേധാവി പറഞ്ഞു.

ശ്രീലങ്കയിലെ ആക്രമണത്തെ തുടര്‍ന്ന് കേരളം അടക്കമുള്ള സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തിയിരുന്നു. കേരളത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ഇവര്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. വിഷയത്തില്‍ ശ്രീലങ്കയുടെ ഭാഗത്തു നിന്നുള്ള സ്ഥിരീകരണമാണ് ഉണ്ടായിരിക്കുന്നത്.

വിഷയത്തില്‍ ശ്രീലങ്കയുടെ ഭാഗത്തു നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ സൈനീക വക്താവ് പറഞ്ഞു. ഇതു സംബന്ധിച്ച് ശ്രീലങ്കന്‍ രഹസ്യാന്വേഷണ വിഭാഗം തന്നെ സ്ഥിരീകരണം നടത്തുമെന്നാണ് കരുതുന്നതെന്നും വക്താവ് പറഞ്ഞു.

Other News in this category



4malayalees Recommends