കാനഡയിലെ സാള്‍ട്ട് ഐലന്റില്‍ ഇലക്ട്രിക് വാഹനങ്ങള്‍ തരംഗമാകുന്നു; നോര്‍ത്ത് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളുള്ള ഇടമെന്ന ഖ്യാതിയും;കാലാവസ്ഥ ഇലക്ട്രിക് വാഹന ബാറ്ററികള്‍ക്ക് അനുയോജ്യം; ചാര്‍ജിംഗ് പോയിന്റുകളുടെ അപര്യാപ്തത രൂക്ഷം

കാനഡയിലെ സാള്‍ട്ട് ഐലന്റില്‍ ഇലക്ട്രിക് വാഹനങ്ങള്‍ തരംഗമാകുന്നു; നോര്‍ത്ത് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളുള്ള ഇടമെന്ന ഖ്യാതിയും;കാലാവസ്ഥ ഇലക്ട്രിക് വാഹന ബാറ്ററികള്‍ക്ക് അനുയോജ്യം; ചാര്‍ജിംഗ് പോയിന്റുകളുടെ അപര്യാപ്തത രൂക്ഷം
ലോകമാകമാനം ഇലക്ട്രിക് വാഹനങ്ങള്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സാള്‍ട്ട് ഐലന്റ് ഇക്കാര്യത്തില്‍ നോര്‍ത്ത് അമേരിക്കയില്‍ തന്നെ ഏറ്റവും മുന്‍പന്തിയിലെത്തിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.ഇവിടുത്തെ ഭരണകൂടം ഇലക്ട്രിക് വെഹിക്കിളുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി മാതൃകാപരമായ നടപടികളുമായിട്ടാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. വെറും 27 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ഐലന്റില്‍ ഭൂരിഭാഗം പേരും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവട് മാറിക്കഴിഞ്ഞു.

ഇവിടെ മിതമായ തണുപ്പായതിനാല്‍അത് ഇത്തരം വാഹനങ്ങളുടെ ബാറ്ററിയുടെ മികച്ച പ്രവര്‍ത്തനത്തിന് കളമൊരുക്കുന്നുവെന്നത് ഏറ്റവും അനുകൂലമായ ഘടകമായിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനായി ഇവിടുത്തെ പ്രൊവിന്‍ഷ്യല്‍ ഗവണ്‍മെന്റ് നല്ല റിബേറ്റാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നതിനായി കാനഡയിലെ ഫെഡറല്‍ ഗവണ്‍മെന്റ് നല്‍കി വരുന്ന 5000 ഡോളര്‍ റിബേറ്റിന് അനുപൂരകമായിട്ടാണ് ഇവിടുത്തെ സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്.

ഇത്തരം വാഹനങ്ങള്‍ക്ക് വര്‍ധിച്ച് വരുന്ന ആവശ്യത്തെക്കുറിച്ച് മാനുഫാക്ചര്‍മാരും ബോധവാന്‍മാരായാണ് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. ഇതിനായി കൂടുതല്‍ വൈവിധ്യമാര്‍ന്ന ഡിസൈനുകളും വിവിധ വിലകളിലുള്ള വാഹനങ്ങളും വിപണിയിലിറങ്ങുന്നുമുണ്ട്.ഇലക്ട്രിക് പ്രൊഡക്ട് ലൈനുകള്‍ കൂടുതല്‍ വ്യാപകമാക്കുന്നതിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങളും അവര്‍ സ്വീകരിച്ച് വരുന്നുമുണ്ട്. കോന എന്ന പേരില്‍ ഹ്യൂണ്ടായി അഞ്ച് സീറ്റുകളുള്ള ഇലക്ട്രിക് വാഹനം വിപണിയിലിറക്കിക്കഴിഞ്ഞു. ടെല്‍സയുടെ കൂടുതല്‍ വലുതും ചെലവേറിയതുമായ മോഡല്‍ എക്‌സ് രംഗത്തുണ്ട്.കിയയുടെ നിറോയും ഏറെ ജനപ്രീതിയേറിയ ഇലക്ട്രിക് വാഹനമാണ്.എന്നാല്‍ ഇവിടെ ഇതിന് അനുസൃതമായി ചാര്‍ജിംഗ് പോയിന്റുകളില്ലെന്നത് പ്രധാന പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടപ്പെടുന്നുമുണ്ട്.

Other News in this category



4malayalees Recommends