യുഎസില്‍ പബ്ലിക് ബെനഫിറ്റുകള്‍ ഉപയോഗിക്കുന്ന നിയമാനുസൃത കുടിയേറ്റക്കാരെയും നാടു കടത്താനുള്ള നിര്‍ദേശവുമായി ട്രംപ് ഭരണകൂടം; ലക്ഷ്യം താഴ്ന്ന വരുമാനക്കാരുടെ കുടിയേറ്റം നിയന്ത്രിക്കല്‍; ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ഭീഷണി

യുഎസില്‍ പബ്ലിക് ബെനഫിറ്റുകള്‍ ഉപയോഗിക്കുന്ന നിയമാനുസൃത കുടിയേറ്റക്കാരെയും നാടു കടത്താനുള്ള നിര്‍ദേശവുമായി ട്രംപ് ഭരണകൂടം;  ലക്ഷ്യം താഴ്ന്ന വരുമാനക്കാരുടെ കുടിയേറ്റം നിയന്ത്രിക്കല്‍; ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ഭീഷണി

ട്രംപ് ഭരണകൂടം മുന്നോട്ട് വച്ചിരിക്കുന്ന പുതിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് കുടിയേറ്റക്കാരെ നാടു കടത്തുന്ന നടപടികള്‍ അനായാസമായിത്തീരുമെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. അതായത് പബ്ലിക്ക് ബെനഫിറ്റുകള്‍ ഉപയോഗിക്കുന്ന കുടിയേറ്റക്കാരെ നാടു കടത്തുന്നതിനാണ് കര്‍ക്കശമായ നിര്‍ദേശങ്ങളുമായി ട്രംപ് സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. യുഎസിലെ നിയമാനുസൃത കുടിയേറ്റക്കാര്‍ പബ്ലിക്ക് ബെനഫിറ്റുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ അവരെ നാട് കടത്തുന്നതിനുള്ള നടപടികളാണ് യുഎസ് ഭരണകൂടം പുതിയ നിര്‍ദേശമായി മുന്നോട്ട് വച്ചിരിക്കുന്നത്. പുതിയ നടപടി ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് കടുത്ത ഭീഷണിയാകും.

കുറഞ്ഞ വരുമാനമുള്ളവര്‍ യുഎസിലേക്ക് കുടിയേറുന്നത് കടുത്ത രീതിയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡ്രാഫ്റ്റ് റെഗുലേഷനാണ് ബെനഫിറ്റുകള്‍ ഉപയോഗിക്കുന്നവരെ നാടു കടത്തുന്നതിന് മുന്‍ഗണനയേകുന്ന നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഈ നിയമം ഇത്തരക്കാരിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് നാടകീയമായ നീക്കമുണ്ടായിരിക്കുന്നത്.

പബ്ലിക് ബെനഫിറ്റുകള്‍ ഉപയോഗിക്കുന്ന നിയമപരമായി കുടിയേറിയവരെ നിലവിലും നാട് കടത്താന്‍ വകുപ്പുണ്ടെങ്കിലും അത് വളരെ അപൂര്‍വമായി മാത്രമേ പ്രയോഗിക്കാറുള്ളൂ. എന്നാല്‍ അത് പുതിയ നിര്‍ദേശത്തിലൂടെ വ്യാപകമാക്കാനാണ് ട്രംപ് ഭരണകൂടം കടുത്ത ശ്രമങ്ങള്‍ നടത്തുന്നത്.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസിന്റെ ഡ്രാഫ്റ്റ് ലെജിസ്ലേഷന്‍ റോയിട്ടേര്‍സിനാണ് ലഭിച്ചിരിക്കുന്നത്.കാഷ് വെല്‍ഫെയര്‍, ഫുഡ് സ്റ്റാമ്പ്‌സ്, ഹൗസിംഗ് എയ്ഡ്, അല്ലെങ്കില്‍മെഡിക് എയ്ഡ് തുടങ്ങിയ പബ്ലി്ക് ബെനഫിറ്റുകള്‍ ഉപയോഗിക്കുന്നവരെ നാട് കടത്തുന്നതിന് മുന്‍ഗണനേയകുന്ന നിര്‍ദേശമാണ് ട്രംപ് ഭരണകൂടം ഇപ്പോള്‍ മുന്നോട്ട് വച്ചിരിക്കുന്നത്.


Other News in this category4malayalees Recommends