ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ ,എന്തുകൊണ്ട് രണ്ടാം ഭാഗം എടുക്കുന്നത് ഒഴിവാക്കി,സംവിധായകന്റെ വെളിപ്പെടുത്തല്‍

ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ ,എന്തുകൊണ്ട് രണ്ടാം ഭാഗം എടുക്കുന്നത് ഒഴിവാക്കി,സംവിധായകന്റെ വെളിപ്പെടുത്തല്‍

നടന്‍ ജയസുര്യയുടെ സിനിമയിലേക്കുള്ള എന്‍ട്രി ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു.കാവ്യാ മാധവന്റെയും വില്ലനായെത്തിയ ഇന്ദ്രജിത്തിനെയുമെല്ലാം ആളുകള്‍ ശ്രദ്ധിച്ചതും സുദീപ് എന്ന ഗായകനെ മലയാളി അറിഞ്ഞ് തുടങ്ങിയതും ഈ സിനിമയിലൂടെയായിരുന്നു.സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു.ഈ സിനിമയുടെ രണ്ടാം ഭാഗം എന്തുകൊണ്ട് വേണ്ടെന്നു വെച്ചു എന്നകാര്യമാണ് വിനയന്‍ വെളിപ്പെടുത്തിയത്.ഈ സിനിമയുടെ രണ്ടാം ഭാഗം ഒരുക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും ജയസൂര്യയും ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും വിനയന്‍ പറയുന്നു. എന്നാല്‍ അമ്മയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ നടക്കുന്ന സമയമായിരുന്നു അത്. ഇങ്ങനെയൊരാവശ്യം പറഞ്ഞപ്പോള്‍ ജയസൂര്യയോട് സംഘടനയുമായി സംസാരിക്കാന്‍ ഠനാവശ്യപ്പെട്ടിരുന്നു,എന്നാല്‍ സംഘടനയുമായി ബന്ധപ്പെട്ട് ഇതേക്കുറിച്ച് സംസാരിച്ചപ്പോള്‍ അത് വേണ്ടെന്ന സമീപനമായിരുന്നു ഉണ്ടായത്.. ജയസൂര്യ വിളിച്ച് ചോദിച്ചപ്പോള്‍ ഇന്നസെന്റ് ഇക്കാര്യമായിരുന്നു പറഞ്ഞത്. ഇതോടെയാണ് ആ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങിയതെന്നും വിനയന്‍ പറയുന്നു.ഊട്ടിയിലും മറ്റ് പപല സ്ഥലങ്ങളിലുമായാണ് സിനിമ ചിത്രീകരിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

Related News

Other News in this category4malayalees Recommends