പോക്‌സോ കേസില്‍ പ്രതിയായ നഗരസഭ കൗണ്‍സിലറെ സുഹൃത്തായ മന്ത്രി തന്റെ അധികാരമുപയോഗിച്ച് സംരക്ഷിക്കുന്നു, പോലീസിനെ നിര്‍വ്വീര്യമാക്കുന്നു ;ഗുരുതര ആരോപണവുമായി വി ടി ബല്‍റാം രംഗത്ത്

പോക്‌സോ കേസില്‍ പ്രതിയായ നഗരസഭ കൗണ്‍സിലറെ സുഹൃത്തായ മന്ത്രി തന്റെ അധികാരമുപയോഗിച്ച് സംരക്ഷിക്കുന്നു, പോലീസിനെ നിര്‍വ്വീര്യമാക്കുന്നു ;ഗുരുതര ആരോപണവുമായി വി ടി ബല്‍റാം രംഗത്ത്

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത വളാഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ നടക്കാവില്‍ ഷംസുദ്ദീനെ സുഹൃത്തായ മന്ത്രി സംരക്ഷിക്കുന്നുനെന്ന ആരോപണവുമായി വി.ടി.ബല്‍റാം രംഗത്ത്.ഫേസ്ബുക്കിലൂടെയാണ് ബല്‍റാം രംഗത്തെത്തിയത്.മന്ത്രി കെ ടി ജലീലിനെതിരെയാണ് ബല്‍റാം ഗുതര ആരോപണവുമായി രംഗത്തെത്തിയത് .മന്ത്രിയുമായി പ്രതിയുടെ അടുത്ത ബന്ധം തെളിയിക്കുന്ന നിരവധി ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുവെന്നും എംഎല്‍എ ആയിരിക്കുമ്പോള്‍ ജലീല്‍ ഈ പ്രതിയുടെ വാഹനത്തിലാണ് എംഎല്‍എ ബോര്‍ഡ് വച്ച് യാത്ര ചെയ്തിരുന്നത് എന്നും ഇതിനേക്കുറിച്ചൊക്കെ മന്ത്രി ഇപ്പോഴും മൗനം തുടരുന്നുവെന്നും ബല്‍റാം ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിക്കെതിരെയാണ് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ഒരു മൈനര്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഗുരുതരമായ ആക്ഷേപങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. പോക്‌സോ കേസില്‍ പ്രതിയായ നഗരസഭ കൗണ്‍സിലറെ സുഹൃത്തായ മന്ത്രി തന്റെ അധികാരമുപയോഗിച്ച് സംരക്ഷിക്കുന്നു, പോലീസിനെ നിര്‍വ്വീര്യമാക്കുന്നു എന്നാണ് പരാതി. മന്ത്രിയേപ്പോലെത്തന്നെ സിപിഎം സ്വതന്ത്രനാണ് കൗണ്‍സിലറും. മന്ത്രിയുമായി പ്രതിയുടെ അടുത്ത ബന്ധം തെളിയിക്കുന്ന നിരവധി ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നു. മന്ത്രിയുടെ സന്തത സഹചാരിയാണ് പ്രതി എന്ന് ബോധ്യമാവുന്ന തരത്തില്‍ വ്യത്യസ്ത അവസരങ്ങളിലെടുത്ത ഫോട്ടോകളാണ് കാണപ്പെടുന്നത്. എംഎല്‍എ ആയിരിക്കുമ്പോള്‍ ജലീല്‍ ഈ പ്രതിയുടെ വാഹനത്തിലാണ് എംഎല്‍എ ബോര്‍ഡ് വച്ച് യാത്ര ചെയ്തിരുന്നത്. ഇതിനേക്കുറിച്ചൊക്കെ മന്ത്രി ഇപ്പോഴും മൗനം തുടരുന്നു.


മറ്റുള്ളവര്‍ ആരുടെയെങ്കിലും ഫേസ്ബുക്ക് പോസ്റ്റിന് ലൈക്കടിക്കുന്നുണ്ടോ എന്ന് നോക്കി പീഡോ ചാപ്പ കുത്താന്‍ അമിതാവേശം കാണിക്കുന്ന സൈബര്‍ വെട്ടുകിളികളും സ്ത്രീ സംരക്ഷകരും സാംസ്‌ക്കാരിക നായികമാരുമൊന്നും ഇത് കാണില്ല എന്നറിയാം.എന്നാലും ആ പെണ്‍കുട്ടിക്ക് നീതി ലഭിച്ചേ പറ്റൂ. ശക്തമായ അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാവണം.Related News

Other News in this category4malayalees Recommends