യുഎസ് പൗരത്വം, ഗ്രീന്‍കാര്‍ഡുകള്‍ എന്നിവയ്ക്കായി ഒരു മില്യണിലധികം കുടിയേറ്റക്കാര്‍ ഓണ്‍ലൈനിലൂടെ അപേക്ഷിച്ചു;പുതിയ സംവിധാനത്തിലൂടെ അപേക്ഷിക്കാന്‍ ഏറെ സൗകര്യം; സ്റ്റാറ്റസ് ചെക്ക് ചെയ്യാം; അറിയിപ്പുകള്‍ യഥാസമയം ലഭിക്കും; കാത്തിരിപ്പ് സമയം കുറഞ്ഞു

യുഎസ് പൗരത്വം, ഗ്രീന്‍കാര്‍ഡുകള്‍ എന്നിവയ്ക്കായി ഒരു മില്യണിലധികം കുടിയേറ്റക്കാര്‍ ഓണ്‍ലൈനിലൂടെ അപേക്ഷിച്ചു;പുതിയ സംവിധാനത്തിലൂടെ അപേക്ഷിക്കാന്‍ ഏറെ സൗകര്യം; സ്റ്റാറ്റസ് ചെക്ക് ചെയ്യാം; അറിയിപ്പുകള്‍ യഥാസമയം ലഭിക്കും; കാത്തിരിപ്പ് സമയം കുറഞ്ഞു
യുഎസ് പൗരത്വം, ഗ്രീന്‍കാര്‍ഡുകള്‍ എന്നിവയ്ക്കായി ഒരു മില്യണിലധികം കുടിയേറ്റക്കാര്‍ ഓണ്‍ലൈനിലൂടെ അപേക്ഷിച്ചുവെന്ന പുതിയ കണക്കുകള്‍ പുറത്ത് വന്നു.നിയമപരമായ കുടിയേറ്റക്കാര്‍ക്ക് ഓണ്‍ലൈനിലൂടെ ഇമിഗ്രേഷന്‍ ബെനഫിറ്റുകള്‍ക്കായി അപേക്ഷിക്കുന്ന യുഎസ് ഗവണ്‍മെന്റ് അവസരമേകാന്‍ തുടങ്ങിയത് മുതലുള്ള കണക്ക് പ്രകാരമാണ് ഇത്രയധികം പേര്‍ ഇത്തരത്തില്‍ അപേക്ഷിച്ചിരിക്കുന്നത്. സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് വെബ്‌സൈറ്റിലൂടെയാണ് ഇവര്‍ ഇത്തരം അപേക്ഷകള്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നും ഫെഡറല്‍ ഏജന്‍സി വെളിപ്പെടുത്തുന്നു.

മാറുന്ന ഡിജിറ്റല്‍ യുഗത്തിനനനുസൃതമായി പൊരുത്തപ്പെടുന്നതിന് യുഎസ് ഇമിഗ്രേഷന്‍ അഥോറിറ്റികള്‍ നടത്തുന്ന പരിശ്രമത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഈ പരിഷ്‌കാരങ്ങള്‍ നിലവില്‍ ഇമിഗ്രേഷന്‍ അധികൃതര്‍ ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി അധികൃതര്‍ തങ്ങളുടെ ഓപ്പറേഷനുകള്‍ ഹൈടെക്കായി സ്ട്രീംലൈന്‍ ചെയ്യുകയും ലീഗല്‍ പ്രൊസസ് ത്വരിതപ്പെടുത്തുകയും നാച്വറലൈസേഷനിലൂടെ അമേരിക്കന്‍ പൗരത്വം അല്ലെങ്കില്‍ പിആറിനായുള്ള ഗ്രീന്‍കാര്‍ഡ് റിപ്ലേസ്‌മെന്റ്, എന്നിവയ്ക്കുള്ള കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

അപേക്ഷകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ ഫയലിംഗ് കൂടുതല്‍ സൗകര്യപ്രദമാവുകയും ഇന്ററാക്ടീവാകുകയും ചെയ്തുവെന്നും തങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാന്‍ സാധിക്കുന്നുവെന്നും യുഎസ് സിഐഎസില്‍ നിന്നും ഇത് സംബന്ധിച്ച അറിയിപ്പുകള്‍ യഥാസമയം അപേക്ഷകര്‍ക്ക് ലഭിക്കുകയും ചെയ്യുന്നുവെന്നാണ് യുഎസ് സിഐഎസിന്റെ വക്താവ് ജെസീക്ക് കോളിന്‍സ് ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

Other News in this category4malayalees Recommends