മെല്‍ബണ്‍ സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയില്‍ പ്രധാന പെരുന്നാള്‍ നടത്തി.

മെല്‍ബണ്‍ സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയില്‍ പ്രധാന പെരുന്നാള്‍ നടത്തി.
മെല്‍ബണ്‍: മെല്‍ബണിലുള്ള സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയില്‍ പ്രധാന പെരുന്നാളായ മോര്‍ ഗീവര്‍ഗ്ഗീസ് സഹദായുടെ ദുഖ്‌റോനോ പെരുന്നാള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം നടത്തപ്പെട്ടു. ഏപ്രില്‍ 28 ഞായറാഴ്ച വി. കുര്‍ബാനാനന്തരം കൊടി ഉയര്‍ത്തി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു.

പ്രധാന പെരുന്നാള്‍ ദിനങ്ങളായ മെയ് 4, 5 ശനി ഞായര്‍ ദിനങ്ങളില്‍ ശനിയാഴ്ച വൈകുന്നേരം സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ശേഷം വചനശുശ്രൂഷയും മോര്‍ ഗീവര്‍ഗ്ഗീസ് സഹദായെക്കുറിച്ചുള്ള ലഘുനാടകവും നടത്തപ്പെട്ടു. അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കിയ ചെണ്ടമേളത്തോടെയുള്ള വര്‍ണ്ണാഭമായ പ്രദക്ഷിണവും കരിമരുന്നു പ്രയോഗത്തിനും ശേഷം സ്‌നേഹവിരുന്നും നല്‍കപ്പെട്ടു.

മെയ് 5 ഞായറാഴ്ച റവ. ഫാ. വര്‍ഗീസ് പാലയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍, റവ. ഫാ. എല്‍ദോ വലിയപറമ്പില്‍, റവ. ഫാ. ഡോ. ഡെന്നിസ് കൊളശ്ശേരില്‍ എന്നിവര്‍ സഹ ശുശ്രൂഷകരായി വി. മൂന്നിന്മേല്‍ കുര്‍ബാനയും വിവിധ മേഘലകളിലുള്ളവരെ അനുമോദിക്കുന്ന ചടങ്ങും, വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള പ്രദക്ഷിണവും മഹാലേലവും നാടന്‍ വിഭവങ്ങളോടുകൂടിയ നേര്‍ച്ചവിളമ്പും നടത്തപ്പെട്ടു. വൈകുന്നേരം കൊടിയിറക്കത്തോടെ പെരുന്നാള്‍ സമാപിച്ചു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് വികാരി റവ. ഫാ. ബിജോ വര്‍ഗ്ഗീസ്, സെക്രട്ടറി എബ്രഹാം കൊളശ്ശേരില്‍, ട്രഷറര്‍ ബിജു ചെറിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.





Other News in this category



4malayalees Recommends