കെ.സി.എസ് യുവജനോത്സവം ജൂണ്‍ ഒന്നിന്

കെ.സി.എസ് യുവജനോത്സവം ജൂണ്‍ ഒന്നിന്

ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ഈവര്‍ഷത്തെ യുവജനോത്സവം ജൂണ്‍ മാസം ഒന്നാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ഡസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ സെന്ററില്‍ വച്ചു നടത്തുന്നതാണ്. സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായിരിക്കും മത്സരങ്ങള്‍. 2019 മെയ് മാസം ഒന്നാം തീയതി പഠിക്കുന്ന സ്‌കൂളിലെ ക്ലാസ് നില അനുസരിച്ചായിരിക്കും കുട്ടികളുടെ വിഭാഗങ്ങള്‍ തീരുമാനിക്കുക.



നൃത്തം, നൃത്തേതര വിഭാഗങ്ങളിലായി മുപ്പതില്‍പ്പരം ഇനങ്ങളിലായി ഏകദേശം അഞ്ഞൂറില്‍പ്പരം കുട്ടികള്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി കെ.സി.എസ് ഭാരവാഹികള്‍ അറിയിച്ചു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മെയ് 20നു മുമ്പായി രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ച് kscyf2019@gmail.com എന്ന ഇമെയിലില്‍ അയയ്‌ക്കേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫോം, മത്സര നിബന്ധനകള്‍ എന്നിവ കെ.സി.എസിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. www.kcschicago.com/youthfestival


മികച്ച വിധികര്‍ത്താക്കളും കുറ്റമറ്റ സംവിധാനങ്ങളും ഈവര്‍ഷത്തെ യൂത്ത് ഫെസ്റ്റിവലിന്റെ പ്രത്യേകതയായിരിക്കുമെന്നു കെ.സി.എസ് എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ലിന്‍സണ്‍ കൈതമലയില്‍ അറിയിച്ചു. ലിന്‍സണോടൊപ്പം മിഷാല്‍ ഇടുക്കുതറ, ജോസ് ആനമല, നിധിന്‍ പടിഞ്ഞാത്ത് എന്നിവരും എന്റര്‍ടൈന്‍മെന്റ് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു.


മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മത്സരാര്‍ത്ഥികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി ഏറ്റവും കൂടുതല്‍ കുട്ടികള്‍ പങ്കെടുക്കുന്ന കെ.സി.എസ് വാര്‍ഡിനും, ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന വാര്‍ഡിനും എവര്‍റോളിംഗ് ട്രോഫികള്‍ നല്‍കുന്നതാണെന്നു കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തില്‍ അറിയിക്കുന്നു. വൈസ് പ്രസിഡന്റ് ജയിംസ് തിരുനെല്ലിപ്പറമ്പില്‍, സെക്രട്ടറി റോയി ചേലമലയില്‍, ജോ. സെക്രട്ടറി ടോമി എടത്തില്‍, ട്രഷറര്‍ ജറിന്‍ പൂതക്കരി, ലജിസ്ലേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ മാറ്റ് വിലങ്ങാട്ടുശേരി, മറ്റ് ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പരിപാടികളുടെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

റോയി ചേലമലയില്‍ (സെക്രട്ടറി, കെ.സി.എസ്) അറിയിച്ചതാണിത്.


Other News in this category



4malayalees Recommends