കാനഡയിലേക്ക് യുഎസില്‍ നിന്നും 2017 ആദ്യം മുതല്‍ ക്രമരഹിതമായി ഒഴുകിയെത്തിയ കുടിയേറ്റക്കാരെ കൈകാര്യം ചെയ്യുന്നതില്‍ ഇമിഗ്രേഷന്‍ സിസ്റ്റം പരാജയം; അപേക്ഷകര്‍ അസൈലം ക്ലെയിമിനായി അഞ്ച് വര്‍ഷത്തോളം കാത്തിരിക്കേണ്ടി വരുമെന്ന് ഓഡിറ്റര്‍ ജനറല്‍

കാനഡയിലേക്ക് യുഎസില്‍ നിന്നും 2017 ആദ്യം മുതല്‍ ക്രമരഹിതമായി ഒഴുകിയെത്തിയ കുടിയേറ്റക്കാരെ കൈകാര്യം ചെയ്യുന്നതില്‍ ഇമിഗ്രേഷന്‍ സിസ്റ്റം പരാജയം; അപേക്ഷകര്‍ അസൈലം ക്ലെയിമിനായി അഞ്ച് വര്‍ഷത്തോളം കാത്തിരിക്കേണ്ടി വരുമെന്ന് ഓഡിറ്റര്‍ ജനറല്‍
ക്രമരഹിതമായി കാനഡയിലേക്ക് പ്രവഹിക്കുന്ന കുടിയേറ്റക്കാരെ കൈകാര്യം ചെയ്യുന്നതില്‍ കനേഡിയന്‍ ഇമിഗ്രേഷന്‍ സിസ്റ്റം തീര്‍ത്തും അപര്യാപ്തമാണെന്ന മുന്നറിയിപ്പുമായി ഓഡിറ്റര്‍ ജനറലായ സൈല്‍വെയിന്‍ റിക്കാര്‍ഡ് രംഗത്തെത്തി. അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ ഒഴുകിയെത്തി അസൈലം ക്ലെയിം നിര്‍വഹിക്കുന്നത് നിയന്ത്രിക്കുന്നതില്‍ കാനഡയുടെ റെഫ്യൂജി സിസ്റ്റം വെല്ലുവിളികള്‍ നേരിടുന്നുവെന്നാണ് അവര്‍ എടുത്ത് കാട്ടുന്നത്.

ഈ അവസ്ഥ പരിഹരിക്കാന്‍ ലിബറലുകള്‍ കടുത്ത നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അസൈലം അപേക്ഷകര്‍ അഞ്ച് വര്‍ഷത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് അവര്‍ മുന്നറിയിപ്പേകുന്നത്. 2017 ആദ്യം മുതല്‍ കാനഡയിലേക്ക് ക്രമരഹിതമായി ഒഴുകാന്‍ തുടങ്ങിയിരിക്കുന്ന കുടിയേറ്റക്കാരെ കൈകാര്യം ചെയ്യാന്‍ മാത്രം അയവുള്ളതല്ല കാനഡയിലെ ഇമിഗ്രേഷന്‍ സിസ്റ്റമെന്നാണ് ഓഡിറ്റര്‍ ജനറല്‍ എടുത്ത് കാട്ടുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്ക് വയ്ക്കുന്നതില്‍ ഇവിടുത്തെ ഇമിഗ്രേഷന്‍ സിസ്റ്റം പരാജയമാണെന്നും അസൈലം ക്ലെയിമുകള്‍ പ്രൊസസ് ചെയ്യുന്നതിന് ഉത്തരവാദപ്പെട്ട മൂന്ന് ഫെഡറല്‍ ബോഡികള്‍ ഇതിനായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍ കാലഹരണപ്പെട്ടതാണെന്നുമാണ് ഓഡിറ്റര്‍ ജനറല്‍ മുന്നറിയിപ്പേകുന്നത്.

ഇതേ തുടര്‍ന്ന് കുടിയേറ്റക്കാരെ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ വഷളായി വരുകയാണ്. ഇതിനെ തുടര്‍ന്ന് നിശ്ചിത സമയത്തിനുള്ളില്‍ അസൈലം ക്ലെയിമുകള്‍ പ്രൊസസ് ചെയ്യാന്‍ ഈ ഏജന്‍സികള്‍ക്ക് സാധിക്കുന്നില്ലെന്നും തന്റെ സ്പ്രിംഗ് റിപ്പോര്‍ട്ടിലൂടെ ഓഡിറ്റര്‍ ജനറല്‍ എടുത്ത് കാട്ടുന്നു. കാനഡയിലെ റെഫ്യൂജീ ഡിറ്റെര്‍മിനേഷന്‍ സിസ്റ്റം ക്ലെയിമുകള്‍ നിശ്ചിതസമയത്തിനുള്ളില്‍ പ്രൊസസ് ചെയ്യുന്നതിന്‍ വന്‍ പരാജയമാണെന്നാണ് റിക്കാര്‍ഡ് ആരോപിക്കുന്നത്. 2017 ആദ്യം മുതല്‍ ഏതാണ്ട് 40,000 കുടിയേറ്റക്കാര്‍ അതിര്‍ത്തി കടന്ന് ക്രമരഹിതമായി ഇവിടേക്ക് യുഎസില്‍ നിന്നും ക്യൂബെക്കിലേക്ക് എത്തിയിത് പ്രശ്‌നം സങ്കീര്‍ണമാക്കിയെന്നും ഓഡിറ്റര്‍ ജനറല്‍ വെളിപ്പെടുത്തുന്നു.

Other News in this category4malayalees Recommends