യുഎസിലെ ജനസംഖ്യ മുമ്പില്ലാത്ത വിധം ചുരുങ്ങുന്നു; പ്രധാന കാരണം കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് കൈക്കൊള്ളുന്ന കടുത്ത നടപടികള്‍; തല്‍ഫലമായി സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ചുരുങ്ങും; 1937ന് ശേഷം ജനസംഖ്യാ വളര്‍ച്ച 2018ല്‍ ഏറ്റവും താഴ്ന്ന ഗതിയില്‍

യുഎസിലെ ജനസംഖ്യ മുമ്പില്ലാത്ത വിധം ചുരുങ്ങുന്നു; പ്രധാന കാരണം കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് കൈക്കൊള്ളുന്ന കടുത്ത നടപടികള്‍; തല്‍ഫലമായി സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ചുരുങ്ങും;  1937ന് ശേഷം  ജനസംഖ്യാ വളര്‍ച്ച 2018ല്‍ ഏറ്റവും താഴ്ന്ന ഗതിയില്‍
യുഎസ് പ്രസിഡന്റ് യുഎസിലേക്ക് വരുന്ന കുടിയേറ്റക്കാര്‍ക്ക് നേരെ കടുത്ത നടപടികളെടുക്കുന്നത് തുടര്‍ന്നാല്‍ അമേരിക്കയിലെ ജനസംഖ്യ ചുരുങ്ങി പരിതാപകരമായ അവസ്ഥയിലെത്തുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നു. ഇത്തരത്തില്‍ യുഎസിലെ ജനസംഖ്യ കുറയുന്നത് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് കടുത്ത വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നും സാമൂഹിക സ്ഥിരതയും രാഷ്ട്രീയവിവേകവും താറുമാറാകുമെന്നും മുന്നറിയിപ്പുണ്ട്.

ഇമിഗ്രേഷന്‍ ലെവല്‍ കൂടുതല്‍ സുസ്ഥിരമാക്കാനുള്ള പദ്ധതി ട്രംപ് ഭരണകൂടം ആസൂത്രണം ചെയ്യുന്നുവെന്ന വിവരം നിരവധി റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുമായി വൈറ്റ് ഹൗസ് സെനറ്റര്‍മാരുമായി ചൊവ്വാഴ്ച പങ്ക് വച്ചിരുന്നു. ഇത്തരത്തില്‍ യുഎസില്‍ ജനസംഖ്യ കുറയുന്നതിന്റെ പ്രവണത ഇപ്പോള്‍ തന്നെ ദൃശ്യമാകാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം കാലിഫോര്‍ണിയയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് റെക്കോര്‍ഡ് താഴ്ചയിലെത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

എന്നാല്‍ യുഎസിലെ അതിര്‍ത്തികളിലൂടെയെത്തുന്ന അനധികൃത കുടിയേറ്റം റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തുന്നതിനാല്‍ ജനസംഖ്യ വര്‍ധിക്കുന്നുമുണ്ട്. എന്നാല്‍ 1937ന് ശേഷം രാജ്യത്തെ ജനസംഖ്യാ വളര്‍ച്ച 2018ല്‍ ഏറ്റവും കുറഞ്ഞ ഗതിയാണ് പ്രകടമാക്കിയിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യ കുറയുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. അതിലൊന്ന് ഇവിടുത്തെ സ്ത്രീകള്‍ക്ക് നിലവില്‍ കുറച്ച ്കുട്ടികള്‍ മാത്രമാണ് ജനിക്കുന്നതെന്നതാണ്.

അമേരിക്കക്കാര്‍ മരിക്കുന്ന നിരക്ക് വര്‍ധിക്കുന്നതാണ് ജനസംഖ്യ കുറയുന്നതിന് മറ്റൊരു കാരണം.ഇത്തരത്തിലുണ്ടാകുന്ന ജനസംഖ്യാ കുറവ് നികത്താന്‍ ഇവിടുത്തേക്കുള്ള കുടിയേറ്റത്തിലൂടെ സാധിക്കുന്നില്ലെന്നത് മൂന്നാമത്തെ കാരണമായി എടുത്ത് കാട്ടപ്പെടുന്നു.കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് ഭരണകൂടം കടുത്ത നടപടികളെടുത്ത് അവരെ കെട്ട് കെട്ടിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ ഈ പ്രശ്‌നം മുമ്പില്ലാത്ത വിധത്തില്‍ രൂക്ഷമാക്കുന്നുമുണ്ട്.

Other News in this category



4malayalees Recommends