ഇന്ത്യാ ഗവണ്മെന്റ് ഇരട്ട പൗരത്വം അനുവദിക്കാത്തതിനാല്‍ മറ്റു രാജ്യങ്ങളിലെ പൗരത്വമെടുത്ത ഇന്ത്യക്കാര്‍ പ്രധാനമായും ആശ്രയിക്കുന്നത് ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ എന്ന ദീര്‍ഘകാല വിസാ സംവിധാനത്തെയാണ്. ഇന്ത്യയിലേയ്ക്ക് ബന്ധുമിത്രാദികളെ സന്ദര്‍ശിക്കാനും ഹോളിഡേയ്ക്കും വസ്തുവകകളുടെ ക്രയവിക്രയത്തിനും നടത്തിപ്പിനും ഒസിഐ കാര്‍ഡ് നിരവധി പേര് ഉപയോഗിക്കുന്നുണ്ട്. കാലാവധി കഴിഞ്ഞ വിദേശ പാസ്പോര്‍ട്ട് പുതുക്കുമ്പോള്‍ ഒസിഐ കാര്‍ഡും പുതുക്കുന്നത് ഇമിഗ്രേഷന്‍ സമയത്ത് കാര്യങ്ങള്‍ സുഗമമാകാന്‍ സഹായകമാണ്. കുട്ടികളുടെ ഒസിഐ കാര്‍ഡ് പുതുക്കുന്നതിനായി ഓണ്‍ലൈന്‍ ആപ്ളിക്കേഷന്‍ എങ്ങനെ ചെയ്യാമെന്ന കാര്യമാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
കുട്ടികളുടെ ബ്രിട്ടീഷ് പാസ്പോര്‍ട്ട് പുതുക്കുമ്പോള്‍ ഒസിഐ കാര്‍ഡും പുതുക്കേണ്ടതായി വരും. ഇതിന് പുതുതായി നിശ്ചിത സൈസിലുള്ള ഫോട്ടോ എടുക്കണം. കുറഞ്ഞത് 51 മില്ലിമീറ്റര്‍(mm) x 51 മില്ലിമീറ്റര്‍ (mm) അളവില്‍ വൈറ്റല്ലാത്ത പ്ളെയിന്‍ ബാക്ക്ഗ്രൗണ്ടോടു കൂടിയ ബോര്‍ഡര്‍ ഇല്ലാത്ത കളര്‍ ഫോട്ടോയാണ് വേണ്ടത്. ഫോട്ടോ സ്റ്റുഡിയോയില്‍ ഈ സൈസ് പറഞ്ഞാല്‍ അതിനനുസരിച്ച് ഫോട്ടോ എടുത്തു തരും. ഈ ഫോട്ടോ ഓണ്‍ലൈന്‍ ആപ്ളിക്കേഷന്‍ തയ്യാറാക്കി പ്രിന്റ് എടുത്ത് അതിനൊപ്പം നല്‍കണം. ഇതേ ഫോട്ടോ തന്നെ ഓണ്‍ലൈന്‍ ആപ്ളിക്കേഷന്‍ ചെയ്യുമ്പോള്‍ അപ് ലോഡ് ചെയ്യണം. കുറഞ്ഞത് 200 x 200 പിക്സലിനും മാക്സിമം 900 x 900 പിക്സലിനും ഇടയ്ക്കുള്ള സൈസിലുള്ള ഫോട്ടോയാക്കി ഇതിനെ മാറ്റി ഇമെയിലില്‍ അയച്ചു തരാന്‍ സ്റ്റുഡിയോയില്‍ പറഞ്ഞാല്‍ മതിയാവും. ഈ ഫോട്ടോയെ ജെപിഇജി (jpeg) അല്ലെങ്കില്‍ ജെപിജി (jpg) ഫയലാക്കി കമ്പ്യൂട്ടറില്‍ സ്റ്റോര്‍ ചെയ്യണം. ഈ ഫയലിന്റെ സൈസ് 200 കെബി (KB) യില്‍ കൂടാന്‍ പാടില്ല.
കുട്ടികള്‍ അഞ്ച് വയസിനും 18 വയസിനും ഇടയിലാണെങ്കില്‍ സിഗ്നേച്ചറും അപ് ലോഡ് ചെയ്യണം. ഒരു വൈറ്റ് പേപ്പറില്‍ ബ്ലാക്ക് പെന്‍ ഉപയോഗിച്ച് കുട്ടിയുടെ ഒപ്പിട്ടതിനു ശേഷം അത് സ്കാന്‍ ചെയ്ത് കമ്പ്യൂട്ടറില്‍ സ്റ്റോര്‍ ചെയ്യണം. കമ്പ്യൂട്ടറില്‍ ഇതിന്റെ സൈസ് 3:1 എന്ന അനുപാതത്തില്‍ ക്രോപ്പ് ചെയ്യണം. ഇതിന്റെ സൈസ് 200 x 67 പിക്സലിനും 600 x 200 പിക്സലിനും ഇടയിലാവണം. ഇത് ജെപിഇജി (jpeg) അല്ലെങ്കില്‍ ജെപിജി (jpg) ഫയലാക്കി കമ്പ്യൂട്ടറില്‍ സ്റ്റോര്‍ ചെയ്യണം. ഈ ഫയലിന്റെ സൈസ് 200 കെബി (KB) യില്‍ കൂടാന്‍ പാടില്ല. ഒപ്പിടാന്‍ പ്രായമാകാത്ത കുട്ടികള്‍ പേരെയുതിയാല്‍ മതിയാകും. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക്, പെരുവിരലിന്റെ ഇംപ്രഷന്‍ വൈറ്റ് പേപ്പറില്‍ പതിച്ച് സ്കാന്‍ ചെയ്ത് ഇമേജ് അപ് ലോഡ് ചെയ്യാവുന്നതാണ്.
ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്യുന്ന ഡോക്യുമെന്റുകള്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ ആയിരിക്കണം. ഇത് 1000 കെ ബി (Kb) യില്‍ കൂടാന്‍ പാടില്ല. സ്കാനറില്‍ സ്കാന്‍ ചെയ്യുമ്പോള്‍ ഡോക്യുമെന്റ് എന്ന ഓപ്ഷന് സെലക്ട് ചെയ്താല്‍ ഇത് പിഡിഎഫ് ഫയലായി സ്റ്റോര്‍ ചെയ്യാന്‍ കഴിയും. പുതിയ പാസ്പോര്‍ട്ട്, നിലവിലെ ഒസിഐ കാര്‍ഡ്, മാതാപിതാക്കളുടെ മാര്യേജ് സര്‍ട്ടിഫിക്കറ്റ്, കുട്ടികളുടെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയെല്ലാം പിഡിഎഫ് ഫയലായി അപ് ലോഡ് ചെയ്യേണ്ടവയാണ്.
ഓണ്‍ലൈന്‍ ആപ്ളിക്കേഷനായി വിഎഫ്എസ്ഗ്ലോബല്‍.കോം/ഇന്‍ഡ്യ/യുകെ www.vfsglobal.com/India/ukഎന്ന സൈറ്റില്‍ പോവുക. അതിന്റെ ടോപ്പ് മെനുവില്‍ ഒസിഐ (OCI) എന്ന സെക്ഷനില്‍ ക്ലിക്ക് ചെയ്യുക. ഉടന്‍ തന്നെ ഒസിഐയുടെ മാത്രമായ ഒരു മെനു ബാര്‍ ലഭ്യമാകും. ഇതില്‍ ഫീസ്, വേണ്ട ഡോക്യുമെന്റുകള്‍, ഫോട്ടോ / സിഗ്നേച്ചര്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ഉണ്ട്. ഒസിഐ പുതുക്കുന്നതിനായി ഇതില്‍ തന്നെയുള്ള ഒസിഐ മിസല്ലെനിയസ് സര്‍വീസസ് (OCl Miscellaneous Services) എന്ന സെക്ഷനില്‍ പോവുക. ഇതില്‍ എ (A) എന്ന വിഭാഗത്തില്‍ Please Click Here for the application form for Miscellaneous Services ആപ്ളിക്കേഷനായി ക്ലിക്ക് ചെയ്യണം. അടുത്ത പേജില്‍ പ്രൊസീഡ് ബട്ടണ്‍ അമര്‍ത്തി ഒസിഐയുടെ വിവിധ ഓപ്ഷനുകളിലേയ്ക്ക് പോവാം. ഒസിഐ പുതുക്കുന്നതിന് മിസല്ലേനിയസ് സര്‍വീസ് ഓപ്ഷന് സെലക്ട് ചെയ്യണം. അതുമായി ബന്ധപ്പെട്ട ഡീറ്റെയില്‍സ് വായിച്ചതിനുശേഷം അടുത്ത പേജില്‍ ആപ്ളിക്കേഷന്‍ എങ്ങനെ പൂരിപ്പിക്കണമെന്ന കാര്യങ്ങള്‍ മനസിലാക്കി എന്നതിന് തെളിവായി, താഴെയുള്ള ബോക്സ് ടിക്ക് ചെയ്ത് അക്സപ്റ്റ് ചെയ്യണം. അടുത്ത പേജിലെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ത്തീകരിച്ച് പുതിയ ആപ്ളിക്കേഷന്‍ തുടങ്ങാം.
വിഎഫ്എസ് ഗ്ലോബലിന്റെ ഒസിഐ പേജിന്റെ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഓണ്‍ലൈന്‍ ആപ്ളിക്കേഷന്‍ രണ്ട് പാര്‍ട്ടുകള്‍ ഉണ്ട്. ക്യാപ്പിറ്റല്‍ ലെറ്ററില്‍ ആണ് ആപ്ളിക്കേഷന്‍ പൂരിപ്പിക്കേണ്ടത്. പാര്‍ട്ട് എ (A) യും പാര്‍ട്ട് ബി (B) യും. പാര്‍ട്ട് എ യില്‍ നിലവില്‍ ഒസിഐ കാര്‍ഡില്‍ ഉള്ള ബ്രിട്ടീഷ് പാസ്പോര്‍ട്ട് നമ്പര്‍, ഒസിഐ നമ്പര്‍, ജനനത്തീയതി എന്നിവ നല്‍കാം. യു വിസാ നമ്പര്‍, ഫയല്‍ നമ്പര്‍, മാതാവിന്റെ പേര് എന്നിവയും ഓപ്ഷനായുണ്ട്. അതിനു ശേഷം ഫോട്ടോയും സിഗ്നേച്ചറും അപ് ലോഡ് ചെയ്യാം. ശരിയായ അളവിലുള്ള ഇമേജുകള്‍ ആണെങ്കില്‍ ഗ്രീന്‍ കളറില്‍ അപ് ലോഡ് കറക്ടാണെന്ന് മെസേജ് സ്ക്രീനില്‍ വരും. ആവശ്യമെങ്കില്‍ ഇമേജ് ക്രോപ്പ് ചെയ്ത് ഇവിടെ അപ് ലോഡ് ചെയ്യാനും സാധിക്കും. ഒരു തവണ അപ് ലോഡ് ചെയ്ത ഇമേജ് മാറ്റി മറ്റൊന്ന് ചെയ്യാന്‍ റീ അപ് ലോഡ് ഓപ്ഷന് ഉപയോഗിക്കാവുന്നതാണ്. ഇവ എല്ലാം ചെയ്തതിനു ശേഷം സബ്മിറ്റ് ചെയ്യാം.
പാര്‍ട്ട് ബിയില്‍, നേരത്തെ ഫാമിലി മെമ്പര്‍മാര്‍ ഒസിഐയ്ക്ക് അപേക്ഷിച്ചതിന്റെ വിവരങ്ങള്‍ ചോദിക്കുന്നുണ്ട്. ഒസിഐ കാര്‍ഡിന്റെ അവസാന പേജിലുള്ള ജിബിആര്‍ബി GBRB.... എന്നു തുടങ്ങുന്ന ഫയല്‍ നമ്പര്‍ ഇവിടെ റഫറന്‍സ് നമ്പരായി നല്‍കണം. ഏതു വിഎഫ്എസ് സെന്ററില്‍ എന്നാണ് അപേക്ഷ നല്‍കിയതെന്നും ഇവിടെ കൊടുക്കണം. തുടര്‍ന്ന് പതിനഞ്ചോളം ചോദ്യങ്ങള്‍ക്ക് യെസ്/ നോ ഉത്തരം രേഖപ്പെടുത്തണം. യെസ് ആണെങ്കില്‍ കൂടുതല്‍ ഡീറ്റെയില്‍സ് ഉപചോദ്യ രൂപത്തില്‍ പ്രത്യക്ഷപ്പെടും. ഇന്ത്യയിലുള്ള കുടുംബാംഗങ്ങളുടെ വിവരവും ഇവിടെ നല്‍കണം. എങ്ങനെയാണ് ബ്രിട്ടീഷ് നാഷണാലിറ്റിയ്ക്ക് അര്‍ഹത ലഭിച്ചതെന്ന് ഇവിടെ രേഖപ്പെടുത്തണം. സാധാരണ ഗതിയില്‍ കുട്ടികള്‍ക്ക് ഇത് രജിസ്ട്രേഷന് എന്നും മുതിര്‍ന്നവര്‍ക്ക് നാച്ചുറലൈസേഷന്‍ അല്ലെങ്കില്‍ മറ്റ് അനുയോജ്യമായ ഓപ്ഷന് നല്‍കണം. സര്‍ട്ടിഫിക്കേട്ടിന്റെ ഡേറ്റും കൊടുക്കണം.
പാര്‍ട്ട് ബി സബ്മിറ്റ് ചെയ്തു കഴിയുമ്പോള്‍ ആദ്യ തവണ ഒസിഐയ്ക്ക് അപേക്ഷിച്ചപ്പോള്‍ നല്‍കിയിരുന്ന ഇമെയിലില്‍ പുതിയ റഫറന്‍സ് നമ്പര്‍ അടങ്ങുന്ന ഒരു നോട്ടിഫിക്കേഷന്‍ ലഭിക്കും. ഈ റഫറന്‍സ് നമ്പരും പുതിയ ബ്രിട്ടീഷ് പാസ്പോര്‍ട്ട് നമ്പരും ഉപയോഗിച്ച് ഓണ്‍ലൈനില്‍ വീണ്ടും സൈന്‍ ഇന്‍ ചെയ്ത് ഡോക്യുമെന്റുകള്‍ അപ് ലോഡ് ചെയ്യാം. അതിനായി ഒസിഐ ഡോക്യുമെന്റ് അപ് ലോഡ് / റീ അപ് ലോഡ് എന്ന ഓപ്ഷനില്‍ പോകണം. കറന്റ് പാസ്പോര്‍ട്ടായി പുതിയ ബ്രിട്ടീഷ് പാസ്പോര്‍ട്ട്, ഇന്ത്യന്‍ വിസ ഡോക്യുമെന്റായി നിലവിലെ ഒസിഐ കാര്‍ഡ്, റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കേറ്റായി കുട്ടികളുടെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ്, മൈനറിന്റെ ആപ്ളിക്കേഷനില്‍ മാതാപിതാക്കളുടെ മാര്യേജ് സര്‍ട്ടിഫിക്കറ്റ് എന്നിവ പിഡിഎഫായി അപ് ലോഡ് ചെയ്യാം. ഓരോ കാറ്റഗറിയും സെലക്ട് ചെയ്യുമ്പോള്‍ അതിനാവശ്യമായ ഡോക്യുമെന്റുകളുടെ ഓപ്ഷനുകളും പ്രത്യക്ഷമാകും. വേണ്ടത് സെലക്ട് ചെയ്ത് ഡോക്യുമെന്റ് അപ് ലോഡ് ചെയ്യണം.
പാര്‍ട്ട് എ, പാര്‍ട്ട് ബി, ഇമേജ് അപ് ലോഡ്, ഡോക്യുമെന്റ് അപ് ലോഡ് എന്നിവ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ജനറേറ്റ് രജിസ്ട്രേഷന് ഫോം എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യാം. ഉടന്‍ തന്നെ പുതിയ ഫയല്‍ നമ്പരിലുള്ള ഒരു പിഡിഎഫ് ഫയല്‍ താഴെയുള്ള മെനു ബാറില്‍ പ്രത്യക്ഷപ്പെടും. ഇത് ഓപ്പണ്‍ ചെയ്ത് ഇതിന്റെ രണ്ടു പ്രിന്റുകള്‍ എടുക്കണം. ആവശ്യമുള്ള ഡിക്ളറേഷനും സൈന്‍ ചെയ്യണം.
മൈനറിന്റെ ആപ്ളിക്കേഷന്‍ നല്കുന്ന സമയത്ത് മാതാവും പിതാവും, കുട്ടികളുടെ ഒസിഐ കാര്‍ഡ് ഇഷ്യു ചെയ്യുന്നതിനുള്ള താത്പര്യവും സമ്മതവും അറിയിക്കുന്ന ഡിക്ളറേഷന് വിഎഫ്എസ് സെന്ററില്‍ നല്‍കണം. ഓരോ കുട്ടിയ്ക്കും വെവ്വേറെ ഡിക്ള റേഷന്‍ വേണം. ഓണ്‍ലൈനില്‍ പ്രിന്റ് ചെയ്ത അപേക്ഷയുടെ രണ്ടു കോപ്പികള്‍ വി എഫ് എസിന്റെ ഓഫീസില്‍ കൊടുക്കണം. കുട്ടികളെ കൂടെ കൊണ്ടു പോകേണ്ടതില്ലെങ്കിലും മാതാപിതാക്കള്‍ ഹാജരായിരിക്കണം.
വി എഫ് എസില്‍ പുതിയതും പഴയതുമായ പാസ്പോര്‍ട്ടിന്റെ കോപ്പികള്‍, ഒസിഐയുടെ എല്ലാ പേജിന്റെയും കോപ്പികള്‍, മാതാപിതാക്കളുടെ പാസ്പോര്‍ട്ടsക്കമുള്ള മറ്റ് ഡോക്യുമെന്റുകളുടെ ഒറിജിനലും കോപ്പികളും കരുതണം. ക്യാന്‍സല്‍ ചെയ്ത പഴയ ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈയിലുണ്ടെങ്കില്‍ അവയും കരുതുന്നത് നന്നായിരിക്കും. കോപ്പികള്‍ സെല്‍ഫ് അറ്റസ്റ്റ് ചെയ്യണം.
ഓണ്‍ലൈന്‍ ആപ്ളിക്കേഷന്‍ ചെയ്തു കഴിഞ്ഞ് ഇത് വി എഫ് എസ് ഓഫീസില്‍ നല്‍കാനായി അപ്പോയിന്റ്മെന്റ് ഓണ്‍ലൈനില്‍ത്തന്നെ എടുക്കണം. വെബ്സൈറ്റിലെ ടോപ്പ് മെനു ബാറിലുള്ള എഫ്എക്യു (FAQ) സെക്ഷനില്‍ ഇത് ചെയ്യാം. ഹൗറ്റു അപ്ളൈ/ ഹൗറ്റു ബുക്ക് ആന്‍ അപ്പോയിന്റ്മെന്റ് എന്ന സെക്ഷനില്‍ ഒ സിഐയുടെ ഓപ്ഷനില്‍ ക്ലിക്ക് ചെയ്തു പുതിയ അപ്പോയിന്റ്മെന്റ് പേജില്‍ എത്താം. ഷെഡ്യൂള്‍ അപ്പോയിന്റ്മെന്റ് എന്ന കാറ്റഗറി സെലക്ട് ചെയ്തതിനു ശേഷം ഏത് വിഎഫ് എസ് സെന്ററാണ് എന്നും എത്ര ആപ്ളിക്കേഷന്‍ ഉണ്ട്, ഏത് സര്‍വീസാണ് വേണ്ടത് എന്നും നല്‍കണം. ഇവിടെ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങളോടൊപ്പം പ്രിന്റ് ചെയ്ത ആപ്ളിക്കേഷന്റെ ആദ്യ പേജിന്റെ സൈഡില്‍ കൊടുത്തിരിക്കുന്ന ഫയല്‍ നമ്പര്‍ അടക്കം നല്‍കണം. ജനനത്തീയതി മാസം/ ദിവസം/വര്‍ഷം എന്ന ഫോര്‍മാറ്റിലാണ് നല്‍കേണ്ടത്. മറ്റു ഡീറ്റെയില്‍സ് ആ പേജില്‍ ഉണ്ട്. ഇത് സബ്മിറ്റ് ചെയ്തു കഴിയുമ്പോള്‍ അവൈലബിള്‍ ആയ ഡേറ്റുകള്‍ അടുത്ത പേജില്‍ ലഭ്യമാകും. ഡേറ്റ് സെലക്ട് ചെയ്ത് കഴിഞ്ഞാല്‍ 15 മിനിട്ടിന്റെ ടൈം സ്ളോട്ടുകള്‍ ഡിസ്പ്ളേ ചെയ്യും.
ഒരു ഫാമിലിയില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ ആപ്ളിക്കേഷനുണ്ടെങ്കില്‍ അവ പൂര്‍ത്തീകരിച്ചതിനു ശേഷമേ അപ്പോയിന്റ്മെന്റ് എടുക്കാവൂ. ഒരോ ആപ്ളിക്കേഷനും വെവ്വേറെ അപ്പോയിന്റ്മെന്റ് ആണെങ്കിലും ഇവ അടുത്തടുത്ത് ലഭിക്കാന്‍ ഇത് സഹായിക്കും. വേണ്ട ടൈമില്‍ ക്ലിക്ക് ചെയ്താല്‍ അത് ഉടന്‍ അപ്പോയിന്റ്മെന്റ് ലെറ്ററായി ഇമെയില്‍ വരും. സമയം മാറ്റണമെങ്കില്‍ പാസ്പോര്‍ട്ട് നമ്പരും ഫയല്‍ നമ്പരും ഉപയോഗിച്ച് റീഷെഡ്യൂള്‍ അപ്പോയിന്റ്മെന്റില്‍ ചെന്ന് മാറ്റം വരുത്തണം. ആപ്ളിക്കേഷന്‍ നല്കാന് പോകുമ്പോള്‍ അപ്പോയിന്റ്മെന്റ് ലെറ്ററും കൈയിലുണ്ടാവണം. ഫീസ് എത്രയാണെന്നും പ്രോസസിങ്ങിന് എത്ര ദിവസങ്ങള്‍ എടുക്കുമെന്നുമുള്ള കാര്യങ്ങള്‍ ഒസിഐ സെക്ഷനില്‍ നല്‍കിയിട്ടുണ്ട്. ഒസിഐയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് 02037938629, 02037884666 എന്നീ നമ്പരുകളില്‍ വിളിച്ച് അന്വേഷിക്കാവുന്നതാണ്. 09057570045 എന്ന പ്രീമിയം നമ്പരില്‍ വിളിച്ചാല്‍ ഒരു മിനിട്ടിന് 95 പെന്‍സോളം ചാര്‍ജ് ചെയ്യും.
(മൈനറായവരുടെ ഒസിഐ പുതുക്കുന്നതുമായി ബന്ധപ്പെട്ട ഈ വിവരങ്ങള്‍, ഒരു ആപ്ളിക്കേഷന്‍ ചെയ്തതിന്റെ പരിചയം വച്ച് തയ്യാറാക്കിയതാണ്. ഇക്കാര്യങ്ങള്‍ ഒരു ഗൈഡന്‍സായി മാത്രം ഉപയോഗിക്കുക. ഒസിഐയുമായി ബന്ധപ്പെട്ട മറ്റ് അപേക്ഷകള്‍ക്കും ഫോട്ടോ, ഡോക്യുമെന്റ് അപ് ലോഡ് എന്നിവയ്ക്കും അപ്പോയിന്റ്മെന്റ് എടുക്കുന്നതിനും അടിസ്ഥാനപരമായ കാര്യങ്ങള്‍ ഇവ തന്നെയാണ്. വേണ്ട ഡോക്യുമെന്റുകള്‍, ഫീസ്, പ്രോസസിങ്ങ് ടൈം എന്നിവയില്‍ വ്യത്യാസം ഉണ്ടാവുമെന്ന് മാത്രം. പൂര്‍ണമായ വിവരങ്ങള്‍ക്ക് വിഎഫ്എസ് ഗ്ലോബല്‍ വെബ്സൈറ്റിനെ മാത്രമേ ആശ്രയിക്കാവൂ.)