ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പതിനൊന്നാമത് കുടുംബ നവീകരണ കണ്‍വന്‍ഷന്‍

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പതിനൊന്നാമത് കുടുംബ നവീകരണ കണ്‍വന്‍ഷന്‍
ഷിക്കാഗോ: ബെല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ചു (5000 St. Charles Road, Bellwood, IL 60104) 2019 ജൂണ്‍ 13 മുതല്‍ 16 വരെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ കുടുംബ നവീകരണ കണ്‍വന്‍ഷന്‍ നടത്തപ്പെടും.


പ്രശസ്ത വചനപ്രഘോഷകനായ റവ.ഫാ. ഡാനിയേല്‍ പൂവന്നത്തില്‍ & ടീം ആണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്.


മുതിര്‍ന്നവര്‍ക്ക് മലയാളത്തിലും, യുവജനങ്ങള്‍, കുട്ടികള്‍ എന്നിവരെ ഗ്രൂപ്പുകളായി തിരിച്ച് ഇംഗ്ലീഷിലുമായിരിക്കും വചനപ്രഘോഷണവും മറ്റു ശുശ്രൂഷകളും നടത്തുക. ബേബി സിറ്റിംഗിനുള്ള സൗകര്യവും ഉണ്ടായിരിക്കും.


ദൈവകൃപ സമൃദ്ധിയായി വര്‍ഷിക്കപ്പെടുന്ന ഈ ആത്മീയവിരുന്നിലേക്ക് എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി വികാരി റവ.ഫാ. തോമസ് കടുകപ്പിള്ളിലും, അസി. വികാരി റവ.ഫാ. കെവിന്‍ മുണ്ടയ്ക്കലും അറിയിച്ചു.Other News in this category4malayalees Recommends