നമ്മള്‍ ഉണ്ട പാത്രം പോലും കഴുകി വെയ്ക്കാതെ അമ്മയ്ക്ക് മാതൃദിന ആശംസകള്‍ എങ്ങനെ നേരും ; വൈറലായി മാത്തുക്കുട്ടിയുടെ കുറിപ്പ്

നമ്മള്‍ ഉണ്ട പാത്രം പോലും കഴുകി വെയ്ക്കാതെ അമ്മയ്ക്ക് മാതൃദിന ആശംസകള്‍ എങ്ങനെ നേരും ; വൈറലായി മാത്തുക്കുട്ടിയുടെ കുറിപ്പ്
നമ്മള്‍ ഉണ്ട പാത്രം പോലും കഴുകി വെയ്ക്കാതെ അമ്മയ്ക്ക് മാതൃദിന ആശംസകള്‍ എങ്ങനെ നേരുമെന്ന് ആര്‍.ജെയും അവതാരകനും നടനുമായ മാത്തുകുട്ടി. ഫേസ്ബുക്കില്‍ അമ്മയ്ക്ക് കഴുകാനുള്ള പാത്രങ്ങളുടെ ചിത്രമിട്ടുകൊണ്ടാണ് മാത്തുകുട്ടി ഇത് ചോദിച്ചിരിക്കുന്നത്. ഈ ചിത്രത്തില്‍ കാണുന്നതില്‍ പകുതി പോസ്റ്റ് ഇട്ടതിനു ശേഷം ഞാന്‍ തന്നെ കഴുകി വെക്കുന്നതായിരിക്കുമെന്ന മുന്‍കൂര്‍ ജാമ്യവും താരം എടുത്തിട്ടുണ്ട്. ഏതായാലും ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മാത്തുകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം :

ഈ ഫോട്ടോ അത്ര നല്ലതല്ലെന്ന് എനിക്കറിയാം. പക്ഷെ ഇതില്‍ ഞാനിന്ന് രാവിലെ കുടിച്ച ചായക്കപ്പ് മുതല്‍ ഉച്ചയൂണിന്റെ പ്ലേറ്റ് വരെയുണ്ട്. വൈകുന്നേരമാവുമ്പോഴേക്കും ഇത് ഇരട്ടിയാവും. അത്താഴമുണ്ട് നമ്മള്‍ ഗെയിം ഓഫ് ത്രോണ്‍സിന്റെ അവസാന സീസണിലേക്കും വാട്‌സാപ്പ് ചാറ്റിന്റെ കുറുകലുകളിലേക്കും കമിഴ്ന്ന് വീഴുമ്പോള്‍ നമ്മുടെ അമ്മമാരെവിടെ എന്ന് ചിന്തിച്ചിട്ടുണ്ടോ ?

അവരിവിടെയാണ്!!

കാണുമ്പോള്‍ തന്നെ നമുക്ക് സ്‌ക്രോള്‍ ചെയ്ത് കളയാന്‍ തോന്നുന്ന ഈ വിഴുപ്പ് പാത്രങ്ങള്‍ക്ക് മുന്‍പില്‍.

ആലോചിക്കുമ്പോള്‍ നാണക്കേട് തോന്നുന്നുണ്ട്. ഉണ്ട പാത്രം പോലും കഴുകി വെക്കാതെ അമ്മക്ക് ആശംസകള്‍ നേരാന്‍ ചെന്നിരിക്കുന്നു.

എന്നേപ്പോലെയുള്ളവരെ എച്ചില്‍ കഴുകാത്ത കൈ കൊണ്ട് തല്ലുകയാണ് വേണ്ടത്!

Other News in this category4malayalees Recommends