ദളിതരെ അപമാനിച്ച് യുവതി ; മോദിയെ വാഴ്ത്തിയും കെജ്രിവാളിനെ വിമര്‍ശിച്ചും വാക്കുകള്‍ ; വിവാദ വീഡിയോ പ്രതിഷേധത്തിനിടയാക്കുന്നു

ദളിതരെ അപമാനിച്ച് യുവതി ; മോദിയെ വാഴ്ത്തിയും കെജ്രിവാളിനെ വിമര്‍ശിച്ചും വാക്കുകള്‍ ; വിവാദ വീഡിയോ പ്രതിഷേധത്തിനിടയാക്കുന്നു
ദളിത് സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. ദളിത് വിഭാഗം കാരണം സര്‍ക്കാര്‍ ജോലി കിട്ടുന്നില്ലെന്നും ഒരു ദളിതയായി ജനിച്ചിരുന്നെങ്കില്‍ തനിക്കും സര്‍ക്കാര്‍ ജോലി കിട്ടിയേനെ എന്നും യുവതി പറയുന്നു. മോദിയെ പ്രശംസിക്കുന്നതും കാണാം.

തൊട്ടുകൂടാത്തവര്‍ എന്നര്‍ത്ഥമുള്ള ' ചമര്‍' എന്നുവിളിച്ചാണ് ദളിതരെ അപമാനിക്കുന്നത്. ദളിതര്‍ക്ക് ഇപ്പോള്‍ മുകളിലാണ് സ്ഥാനം, മുന്നോക്ക വിഭാഗക്കാരുടെ സ്ഥാനമാകട്ടെ താഴോട്ട് പോയെന്നും യുവതി പറയുന്നു. ദളിതര്‍ തൊട്ടുകൂടാത്തവരും തീണ്ടികൂടാത്തവരുമാണ്. അവര്‍ സമൂഹത്തില്‍ ഒരു സ്ഥാനവും അര്‍ഹിക്കുന്നില്ലെന്നും യുവതി പറയുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അപമാനിക്കുന്നുണ്ട് .

Other News in this category4malayalees Recommends