നരേന്ദ്രമോദി തന്റെ കുടുംബത്തെ അവഹേളിച്ചെങ്കിലും താനത് തിരിച്ച് ചെയ്യില്ല ; മാങ്ങയെയും മേഘങ്ങളെയും കുറിച്ചല്ല പ്രധാനമന്ത്രി സംസാരിക്കേണ്ടത്, ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണെന്ന് രാഹുല്‍ഗാന്ധി

നരേന്ദ്രമോദി തന്റെ കുടുംബത്തെ അവഹേളിച്ചെങ്കിലും താനത് തിരിച്ച് ചെയ്യില്ല ; മാങ്ങയെയും മേഘങ്ങളെയും കുറിച്ചല്ല പ്രധാനമന്ത്രി സംസാരിക്കേണ്ടത്, ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണെന്ന് രാഹുല്‍ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ കുടുംബത്തെ അവഹേളിച്ചെന്നും എന്നാല്‍ താനത് തിരിച്ച് ചെയ്യില്ലെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാങ്ങയെയും മേഘങ്ങളെയും കുറിച്ചല്ല പ്രധാനമന്ത്രി സംസാരിക്കേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ എന്താണ് നിലപാടെന്ന് വ്യക്തമാക്കണം. സ്‌നേഹം കൊണ്ട് മോദിയെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

'മോദിജി വെറുപ്പോടെയാണ് സംസാരിക്കുന്നത്. എന്റെ അച്ഛനെ, മുത്തശ്ശിയെ, മുതുമുത്തശ്ശനെ എല്ലാവരെയും അദ്ദേഹം അങ്ങേയറ്റം അവഹേളിച്ചു.പക്ഷെ ഞാനെന്റെ ജീവിതത്തിലൊരിക്കലും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചോ, അമ്മയെ കുറിച്ചോ, അച്ഛനെ കുറിച്ചോ സംസാരിക്കില്ല. മരിക്കേണ്ടി വന്നാല്‍ പോലും മോദിയുടെ അമ്മയെയോ അച്ഛനെയോ അവഹേളിക്കില്ല. ഞാന്‍ ആര്‍എസ്എസ് കാരനോ ബിജെപിക്കാരനോ അല്ല മറിച്ച് കോണ്‍ഗ്രസ്സുകാരനാണെന്നതാണ് ഇതിന് കാരണം. അദ്ദേഹം എന്റെ നേരെ വെറുപ്പ് ചൊരിഞ്ഞാല്‍ ഞാനദ്ദേഹത്തിന് സ്‌നേഹം തിരികെ നല്‍കും,' രാഹുല്‍ പറഞ്ഞു.Other News in this category4malayalees Recommends