ജപ്തി നോട്ടീസിനെ തുടര്‍ന്ന് ആത്മഹത്യാ ശ്രമം ; മകള്‍ക്ക് പിന്നാലെ അമ്മയും മരിച്ചു

ജപ്തി നോട്ടീസിനെ തുടര്‍ന്ന് ആത്മഹത്യാ ശ്രമം ; മകള്‍ക്ക് പിന്നാലെ അമ്മയും മരിച്ചു
നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ മകള്‍ക്ക് പിന്നാലെ അമ്മയും മരിച്ചു. മകള്‍ വൈഷ്ണവി (19) നേരത്തേ തന്നെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന വൈഷ്ണവിയുടെ അമ്മ ലേഖ (40)യാണ് ഇപ്പോള്‍ മരണപ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നതായാണ് റിപ്പോര്‍ട്ട്.

ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. നെയ്യാറ്റിന്‍കര കനറാ ബാങ്കില്‍ നിന്ന് 15 വര്‍ഷം മുമ്പ് അഞ്ച് ലക്ഷം രൂപയാണ് ഇവര്‍ വായ്പയായി എടുത്തിരുന്നത്. പലിശസഹിതം ഇപ്പോള്‍ ആറ് ലക്ഷത്തി എണ്‍പതിനായിരം രൂപ അടയ്ക്കണം.

ഇതോടെ വീടും വസ്തുവകകളും ജപ്തി ചെയ്യുമെന്ന് ബാങ്കില്‍ നിന്ന് നോട്ടീസ് വന്നു. വായ്പ തിരിച്ചടവിന് വീട്ടുകാര്‍ സാവകാശം ചോദിച്ചിരുന്നു. മെയ് പത്താം തീയതി ബാങ്ക് അധികൃതര്‍ വീട്ടിലെത്തിയപ്പോഴാണ് സാവകാശം ചോദിച്ചത്. ഒടുവില്‍ മെയ് 15ാം തീയതി വരെയാണ് ബാങ്ക് സാവകാശം ചോദിച്ചിരുന്നത്. അത് തീരുമെന്നിരിക്കേ ആത്മഹത്യ ചെയ്യുകയായിരുന്നു.

Other News in this category4malayalees Recommends