കോണ്‍ഗ്രസിന് വോട്ട് ചെയ്തത് സഹിച്ചില്ല ; പ്രകോപിതനായ ബിജെപി നേതാവ് സഹോദരന് നേരെ വെടിയുതിര്‍ത്തു

കോണ്‍ഗ്രസിന് വോട്ട് ചെയ്തത് സഹിച്ചില്ല ; പ്രകോപിതനായ ബിജെപി നേതാവ് സഹോദരന് നേരെ വെടിയുതിര്‍ത്തു
കോണ്‍ഗ്രസിന് വോട്ട് ചെയ്തതിന്റെ പേരില്‍ അടുത്ത ബന്ധുവിനെ യുവാവ് വെടിവച്ചു. ഹരിയാനയിലെ ജജ്ജാറിലാണ് സംഭവം. ബിജെപി പ്രാദേശിക നേതാവായ ധര്‍മേന്ദര്‍ സിലാനി പിതൃസഹോദരി പുത്രനായ രാജസിങ്ങിനെ വെടിവക്കുകയായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാജ കോണ്‍ഗ്രസിന് വോട്ട് ചെയ്തതാണ് പ്രകോപനത്തിന് കാരണം.

ഹരിയാനയിലെ വോട്ടെടുപ്പില്‍ ഉജ്ജാറിലെ സൈലാന ഗ്രാമത്തില്‍ ബിജെപി കോണ്‍ഗ്രസ് അനുഭാവികള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതിന്റെ ഭാഗമായാണ് സഹോദരങ്ങളും ഏറ്റുമുട്ടിയത്.

രാജയോടും കുടുംബത്തോടും ബിജെപിയ്ക്ക് വേട്ട് ചെയ്യണമെന്ന് ധര്‍മേന്ദര് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതു വകവയ്ക്കാതെ രാജ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. ഇതില്‍ പ്രകോപിതനായി മൂന്നുതവണ രാജയെ വെടിവച്ചു. കാലിനും വയറിനുമാണ് വെടിയേറ്റത്. അപകട നിലതരണം ചെയ്തു. ധര്‍മേന്ദറിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.

Other News in this category4malayalees Recommends