മോദിയുടെ തെരഞ്ഞെടുപ്പു റാലി നടക്കുന്ന വേദിക്ക് സമീപം 'മോദിജി കാ പക്കോഡ' വിറ്റു ; കോളേജ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു

മോദിയുടെ തെരഞ്ഞെടുപ്പു റാലി നടക്കുന്ന വേദിക്ക് സമീപം 'മോദിജി കാ പക്കോഡ' വിറ്റു ;  കോളേജ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു
ചണ്ഡിഗഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പു റാലി നടക്കുന്ന വേദിക്ക് സമീപം 'മോദിജി കാ പക്കോഡ' വിറ്റതിന് കോളേജ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. ബിരുദദാന സമയത്തെ വേഷമണിഞ്ഞായിരുന്നു 12 വിദ്യാര്‍ഥികളുടെ പ്രതിഷേധ പക്കോഡ വില്‍പന. മോദിയുടെ റാലി സമാപിച്ചതിന് ശേഷം വിദ്യാര്‍ഥികളെ വിട്ടയച്ചു. തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ പ്രതിരോധിച്ചുകൊണ്ട് മോദി നടത്തിയ പരാമര്‍ശത്തോട് പ്രതികരിച്ചായിരുന്നു പ്രതിഷേധം.

ഒരു വ്യക്തി പക്കോഡ വില്‍ക്കുകയാണെങ്കില്‍ വൈകുന്നേരമാകുമ്പോഴേക്കും 200 രൂപ കിട്ടും. അതിനെ ഒരു ജോലിയായി കണ്ടൂടേ?' എന്നായിരുന്നു മോദിയുടെ പരാമര്‍ശം. മോദിയുടെ ഈ പരാമര്‍ശത്തിന്റെ വീഡിയോ അടക്കം കാട്ടിയായിരുന്നു ബിരുദധാരികളുടെ പ്രതിഷേധം. ' എഞ്ചിനിയേഴ്‌സ് ഉണ്ടാക്കിയ പക്കോഡ, ബി.എ എല്‍എല്‍ബിക്കാരുണ്ടാക്കിയ പക്കോഡ വില്‍പ്പനയ്ക്ക്' എന്നു പറഞ്ഞായിരുന്നു പ്രതിഷേധം.

Other News in this category4malayalees Recommends