വിവേകിനോട് ഒരിക്കലും സഹോദര ബന്ധം തോന്നിയിട്ടില്ല ; പൊതുവേദിയില്‍ സഹോദരിയെന്ന് വിളിച്ച വിവേകിന് സുഹാസിനി നല്‍കിയ മറുപടി !

വിവേകിനോട് ഒരിക്കലും സഹോദര ബന്ധം തോന്നിയിട്ടില്ല ; പൊതുവേദിയില്‍ സഹോദരിയെന്ന് വിളിച്ച വിവേകിന് സുഹാസിനി നല്‍കിയ മറുപടി !
കമല്‍ഹാസന്റെ സഹോദരന്‍ ചാരുഹാസന്റെ മകളും മണി രത്‌നത്തിന്റെ ഭാര്യയുമായ സുഹാസിനി എല്ലാ സിനിമാ പ്രേക്ഷകര്‍ക്കും പ്രിയങ്കരിയാണ്. മലയാളത്തിലും തമിഴിലും ഒട്ടേറെ ആരാധകരുള്ള താരമാണവര്‍.

സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലെല്ലാം സുഹാസിനി പങ്കെടുക്കാറുമുണ്ട്. അടുത്തിടെ നടന്ന സൈമ പുരസ്‌കാര ചടങ്ങില്‍ സുഹാസിനി പങ്കെടുത്തിരുന്നു. സുഹാസിനിയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത് നടന്‍ വിവേകായിരുന്നു. പുരസ്‌കാരം നല്‍കാനായി വിളിക്കുന്നതിനിടയില്‍ സഹോദരി എന്നായിരുന്നു അദ്ദേഹം സുഹാസിനിയെ അഭിസംബോധന ചെയ്തത്. എന്നാല്‍ വിവകിനോടുള്ള സുഹാസിനിയുടെ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

' ഇതാദ്യമായാണ് സൈമ പുരസ്‌കാരം ലഭിക്കുന്നത്. അതില്‍ സന്തോഷമുണ്ട്. വിവേകിനോട് ഒരിക്കലും സഹോദര ബന്ധം തോന്നിയിട്ടില്ല. അടുത്ത സുഹൃത്തുക്കളിലൊരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആദ്യ സിനിമ എനിക്കൊപ്പമായിരുന്നു. അന്ന് കുറേ ടിപ്‌സ് ഒക്കെ നല്‍കിയിരുന്നു. അതൊക്കെ അദ്ദേഹത്തിന് ഉപകരിച്ചിരുന്നോ എന്ന കാര്യത്തെക്കുറിച്ച് അറിയില്ല. അന്ന് മയില്‍പ്പീലിയൊക്കെ തന്നിരുന്നു. ഇന്നിതാ പുതിയൊരു പുരസ്‌കാരം സമ്മാനിച്ചിരിക്കുകയാണ് അദ്ദേഹം' , സുഹാസിനി പറയുന്നു.

Other News in this category4malayalees Recommends