താന്‍ പാര്‍ട്ടി വിടുന്ന കാര്യം പറഞ്ഞപ്പോള്‍ അദ്വാനിയുടെ കണ്ണു നിറഞ്ഞു ; പക്ഷെ പോകേണ്ടെന്ന് പറഞ്ഞില്ല ; ശത്രുഘ്‌നന്‍ സിന്‍ഹ

താന്‍ പാര്‍ട്ടി വിടുന്ന കാര്യം പറഞ്ഞപ്പോള്‍ അദ്വാനിയുടെ കണ്ണു നിറഞ്ഞു ; പക്ഷെ പോകേണ്ടെന്ന് പറഞ്ഞില്ല ; ശത്രുഘ്‌നന്‍ സിന്‍ഹ
ഇരുപത് വര്‍ഷം ഒരുമിച്ച് പ്രവര്‍ത്തിച്ച ശേഷം പാര്‍ട്ടി വിടുമ്പോള്‍ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയുടെ വസതിയില്‍ പോയിരുന്നുവെന്നും എല്ലാ അനുഗ്രഹാശിസുകളോടെയും തന്നെ യാത്രയാക്കിയെന്നും നടനും നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനുമായ ശത്രുഘ്‌നന്‍ സിന്‍ഹ. നിലവില്‍ ബിജെപി സ്ഥാനാര്‍ത്ഥി രവിശങ്കര്‍ പ്രസാദിനെ നേരിടുകയാണ് പട്‌നസഹിബ് മണ്ഡലത്തില്‍ നിന്ന് സിന്‍ഹ.

ശരിയായ വഴി,മികച്ച വഴി താന്‍ തിരഞ്ഞെടുക്കുകയായിരുന്നു. താന്‍ തിരഞ്ഞെടുത്ത മികച്ച മാര്‍ഗത്തെ കുറിച്ച അദ്വാനിയോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞു,പക്ഷെ പോകണ്ട എന്ന് പറഞ്ഞില്ല'ശത്രുഘ്‌നന്‍ സിന്‍ഹ എന്‍ ഡി ടി വിയോട് പറഞ്ഞു. വാജ്‌പേയിയുടെ കാലത്തെ കുറിച്ച് പറഞ്ഞ സിന്‍ഹ 'അന്ന് ജനാധിപത്യമുണ്ടായിരുന്നു. ഇിന്ന് സ്വേച്ഛാധിപത്യമാണെന്നും വിമര്‍ശിച്ചു.

' ബിജെപി സ്ഥാപിച്ച എല്‍ കെ അദ്വാനിയ്ക്ക് തന്നെ ടിക്കറ്റ് നിഷേധിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് വേണ്ടിയാണ് ഗാന്ധി നഗര്‍ ടിക്കറ്റ് അദ്വാനിയില്‍ നിന്ന് എടുത്ത മാറ്റിയത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പൂര്‍ണമായും അവഗണിക്കുകയായിരുന്നു. ഒന്നാലോചിക്കുക പോലും ചെയ്യാതെ മണ്ഡലം എടുത്ത മാറ്റിയതില്‍ അദ്വാനി എറെ വേദനയിലായിരുന്നുവെന്നും ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കി.Other News in this category4malayalees Recommends