ആഴ്ചയില്‍ ആറു ദിവസം ആറു നേരം സെക്‌സ് ; ജീവനക്കാര്‍ക്ക് വിചിത്രമായ ഉപദേശവുമായി വിവാഹ വേദിയില്‍ അലിബാബ ഉടമ !

ആഴ്ചയില്‍ ആറു ദിവസം ആറു നേരം സെക്‌സ് ; ജീവനക്കാര്‍ക്ക് വിചിത്രമായ ഉപദേശവുമായി വിവാഹ വേദിയില്‍ അലിബാബ ഉടമ !
ആഗോള ഓണ്‍ലൈന്‍ വിപണിയിലെ അതികായകന്‍ അലിബാബയുടെ ഉടമ ജീവനക്കാര്‍ക്ക് നല്‍കിയ വിചിത്ര ഉപദേശം ചര്‍ച്ചയാകുന്നു. ആഴ്ചയില്‍ ആറു ദിവസവും ലൈംഗീക ബന്ധത്തിലേര്‍പ്പെടണം. പുതിയതായി വിവാഹം കഴിച്ച ജീവനക്കാര്‍ക്കാണ് ഈ ഉപദേശം നല്‍കിയത്.

ചൈനയിലെ ഏറ്റവും സമ്പന്നനായ ജാക്ക് മാ മേയ് 10ന് നടത്തിയ സമൂഹ വിവാഹത്തില്‍ വച്ചാണ് ഉപദേശം നല്‍കിയത്. ' ജോലിയില്‍ നമ്മള്‍ 996 എന്ന ആശയം പ്രാവര്‍ത്തികമാക്കണം. ജീവിതത്തില്‍ 669 എന്ന ആശയം പിന്തുടരണം. ആഴ്ചയില്‍ ആറു ദിവസവും രാവിലെ 9 മുതല്‍ വൈകീട്ട് 9 വരെ ജോലി ചെയ്യണമെന്ന ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശം വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 996 എന്നായിരുന്നു ഈ ആശയത്തെ വിളിച്ചത്.

സെക്‌സ് ഫോര്‍ സിക്‌സ് ഡെയ്‌സ്, സിക്‌സ് ടൈംസ് ,വിത്ത് ഡ്യൂറേഷന്‍ ബിയിങ് ദി കീ ആഴ്ചയില്‍ ആറു ദിവസം ആറു നേരം ലൈംഗീക ബന്ധം വേണമെന്നാണ് നവദമ്പതികളെ ഉപദേശിച്ചത്. 102 ദമ്പതികള്‍ അണിനിരന്ന വേദിയിലായിരുന്നു ഉപദേശം.

Other News in this category4malayalees Recommends