ജപ്തി ഭീഷണിയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ട്വിസ്റ്റ് ; ആത്മഹത്യാ കുറിപ്പില്‍ പ്രതികൂട്ടിലായത് ഭര്‍ത്താവും അമ്മായി അമ്മയും ; പണം തിരിച്ചടയ്ക്കാന്‍ ശ്രമിച്ചില്ലെന്നും മകളേയും തന്നേയും പറ്റി ഭര്‍ത്താവ് അപവാദ പ്രചാരണം നടത്തിയെന്നും വീട്ടമ്മ

ജപ്തി ഭീഷണിയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ട്വിസ്റ്റ് ; ആത്മഹത്യാ കുറിപ്പില്‍ പ്രതികൂട്ടിലായത് ഭര്‍ത്താവും അമ്മായി അമ്മയും ; പണം തിരിച്ചടയ്ക്കാന്‍ ശ്രമിച്ചില്ലെന്നും മകളേയും തന്നേയും പറ്റി ഭര്‍ത്താവ് അപവാദ പ്രചാരണം നടത്തിയെന്നും വീട്ടമ്മ
നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്. ബാങ്ക് പ്രതിക്കൂട്ടിലായിരുന്ന സംഭവത്തില്‍ ആത്മഹത്യ കുറിപ്പ് കിട്ടിയതോടെ പ്രതികൂട്ടിലായിരിക്കുന്നത് ഭര്‍ത്താവും അമ്മായിയമ്മ കൃഷ്ണമ്മയും മറ്റ് രണ്ടുപേരുമാണ്. ഭര്‍ത്താവ് ചന്ദ്രന്‍ ഭര്‍ത്തൃമാതാവ് കൃഷ്ണമ്മ , ശാന്ത , കാശി എന്നിവരെ പരാമര്‍ശിച്ചുകൊണ്ടാണ് ലേഖ ആത്മഹത്യ കുറിപ്പ് എഴുതിയിരിക്കുന്നത്. തന്റെയും മകളുടേയും മരണത്തിന് കാരണം ഈ നാലുപേരുമാണ്.

ഞാന്‍ വന്ന കാലം മുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ ഇവരുടെ പീഡനം അനുഭവിക്കുന്നതാണ്. ഈ ലോകം മുഴുവന്‍ എന്നേയും മോളേയും പറ്റി പറ!ഞ്ഞു നടക്കുന്നത് കൃഷ്ണമ്മയും ശാന്തയും കൂടിയാണ്.സ്ത്രീധനത്തിന്റെ പേരില്‍ കൃഷ്ണമ്മ വിഷം തന്ന് കൊല്ലാന്‍ നോക്കി. എന്നെ ആശുപത്രിയില്‍ കൊണ്ടു പോയി ജീവന്‍ രക്ഷിക്കാതെ മന്ത്രവാദികളുടെ അടുത്തു കൊണ്ടുപോയി മന്ത്രവാദം ചെയ്യിപ്പിച്ചു. എന്നിട്ട് അവസാനം എന്റെ വീട്ടില്‍ കൊണ്ടു വിട്ടിട്ടു പോയി. എന്റെ വീട്ടുകാരാണ് എന്നെ രക്ഷിച്ചത്.

ഞങ്ങളെ ജീവിക്കാന്‍ ഇവര്‍ അനുവദിക്കുന്നില്ല. കടം തീര്‍ക്കാന്‍ വീടുവില്‍ക്കാന്‍ നിന്നപ്പോള്‍ അവിടേയും തടസ്സം നിന്നത് കൃഷ്ണമ്മയാണ്.അവരുടെ ആല്‍ത്തറയുണ്ട് അവര്‍ നോക്കിക്കോളും. അവര്‍ വസിക്കുന്ന മണ്ണ് അവര്‍ നോക്കിക്കോളും.എന്നു പറഞ്ഞ് ചന്ദ്രനെ അമ്മ പിന്‍ന്തിരിപ്പിക്കും. രണ്ട് ലോണും പശിലയും എന്ത് ചെയ്തു വെന്ന് എന്റെ ഭര്‍ത്താവിന് അറിയാമെന്ന് ലേഖ കുറിപ്പില്‍ പറയുന്നു. ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്നിട്ട് ഒമ്പത് മാസമായിട്ടും ലോണിന്റെ കാര്യത്തില്‍ ബാങ്കില്‍ പോയി തിരിക്കിട്ടില്ലെന്ന് കത്തില്‍ ലേഖ പറയുന്നു.

ബാങ്ക് നോട്ടീസ് ആല്‍ത്തലയില്‍ പൂജിക്കുകയാണ് പതിവ്. തനിക്ക് ഭാര്യ എന്ന സ്ഥാനം ഇതുവരേയും ഭര്‍ത്താവ് തന്നിട്ടില്ല.മന്ത്രവാദിയുടെ വാക്ക് കേട്ട് തന്നെ വന്ന് ഉദ്രവിക്കുകയും ശകാരിക്കുകയും വീട്ടില്‍ നിന്ന് ഇറങ്ങി പോകാന്‍ ആവശ്യപ്പെടുകയും ചെയ്യും.അമ്മയുടെ മുന്നില്‍ ആളാകാന്‍ തന്റെ ഭര്‍ത്താവ് എന്തും ചെയ്യും.അങ്ങനെ പോകുന്നതാണ് മൂന്നു പേജിലുള്ള ആത്മഹത്യ.

Other News in this category4malayalees Recommends