പ്രിയങ്ക ഗാന്ധി മാസാണ് ; പഞ്ചാബിലെ ജനങ്ങള്‍ക്ക് നല്‍കിയ സര്‍പ്രൈസ് ഇങ്ങനെ

പ്രിയങ്ക ഗാന്ധി മാസാണ് ; പഞ്ചാബിലെ ജനങ്ങള്‍ക്ക് നല്‍കിയ സര്‍പ്രൈസ് ഇങ്ങനെ
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മത്സര രംഗത്ത് പ്രിയങ്ക ഗാന്ധി ഇല്ലെങ്കിലും സജീവമായി പ്രചാരണ രംഗത്തുണ്ട്. നിരവധി റാലികളില്‍ പങ്കെടുത്ത് പ്രിയങ്കരിയായി മാറുകയാണിവര്‍. പഞ്ചാബിലെ ജനങ്ങളേയും നേതാവ് ഞെട്ടിച്ചു കളഞ്ഞു.

പഞ്ചാബില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കവേ പഞ്ചാബി ഭാഷയില്‍ ഏതാനും വാക്കുകള്‍ പറഞ്ഞാണ് പ്രിയങ്ക ജനത്തെ കൈയ്യിലെടുത്തത്. ഹിന്ദിയില്‍ പ്രസംഗം തുടങ്ങിയ പ്രിയങ്ക പഞ്ചാബിയും പറഞ്ഞു.' ഞാന്‍ ഇവിടെ നില്‍ക്കുന്നതില്‍ സന്തോഷിക്കുന്നു, കാരണം എന്റെ ഭര്‍ത്താവ് പഞ്ചാബുകാരനാണ്. ഇനി ഞാന്‍ പഞ്ചാബ് ഭാഷയിലെ പ്രാവിണ്യം കാട്ടാം. ബാക്കിയുള്ള എന്റെ പ്രസംഗം ഹിന്ദിയിലായിരുന്നു, എന്നായിരുന്നു ജനക്കൂട്ടത്തോട് പ്രിയങ്ക പറഞ്ഞത്.

കഴിഞ്ഞ ദിവസം ഇന്‍ഡോറിലെ ഷോയ്ക്കിടെ മോദിയ്ക്ക് ജയ് വിളിച്ചവരെ പ്രിയങ്ക അഭിവാദ്യം ചെയ്ത് ആശ്ചര്യപ്പെടുത്തിയിരുന്നു. വാഹനവ്യൂഹം പോകുന്നതിനിടെ ജനങ്ങള്‍ക്കെല്ലാം കൈകൊടുത്തു. മോദി മോദി എന്ന് ചിലര്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ എല്ലാ ആശംസകളും, നിങ്ങള്‍ക്ക് നിങ്ങളുടെ വഴി നല്ലത്, എനിയ്ക്ക് എന്റെയും എന്നാണ് പ്രിയങ്ക പറഞ്ഞത്. മോദിയുടെ പിന്തുണക്കാര്‍ക്ക് കൈ കൊടുത്താണ് പ്രിയങ്ക മടങ്ങിയത്. ബിജെപി പ്രവര്‍ത്തകര്‍ വളരെ നല്ലത് എന്ന് മറുപടി നല്‍കുന്നതും വീഡിയോയില്‍ കാണാം.

Other News in this category4malayalees Recommends