പ്രതിപക്ഷത്തെ വെല്ലുവിളിച്ച് രാജ്‌നാഥ് സിങ് ; കോണ്‍ഗ്രസിന് കഴിയുമോ തന്റെ വെല്ലുവിളി സ്വീകരിക്കാനെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

പ്രതിപക്ഷത്തെ വെല്ലുവിളിച്ച് രാജ്‌നാഥ് സിങ് ; കോണ്‍ഗ്രസിന് കഴിയുമോ തന്റെ വെല്ലുവിളി സ്വീകരിക്കാനെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി
പ്രതിപക്ഷത്തിന് അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. തങ്ങളുടെ നേതാവാരാണെന്ന് പ്രഖ്യാപിക്കാതെ പ്രതിപക്ഷം ജനങ്ങള്‍ക്ക് മുന്നില്‍ ഒളിച്ചുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2014 നേക്കാള്‍ കൂടുതല്‍ സീറ്റില്‍ ബിജെപി ജയിക്കുമെന്നും എന്‍ഡിഎ സര്‍ക്കാര്‍ ഭരണത്തിലേറുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

2014ലെ തിരഞ്ഞെടുപ്പ് മോദിയും മന്‍മോഹന്‍സിങ്ങും സോണിയ ഗാന്ധിയും തമ്മിലായിരുന്നു. 2019 ല്‍ മോദിയും ആരും തമ്മിലാണ് ? അതിപ്പോഴും ആര്‍ക്കുമറിയില്ല, അവരെ നയിക്കുന്നത് ആരാണെനന് അറിയാമെങ്കില്‍ അവര്‍ അക്കാര്യം വെളിപ്പെടുത്തണം. രാജ്‌നാഥ് സിങ് വിമര്‍ശിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തെ കുറച്ച് ചോദിച്ചപ്പോള്‍ ഒരു നേതാവിനെ തിരഞ്ഞെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നായിരുന്നു രാജ്‌നാഥ് സിങ് കളിയാക്കിയത്.

Other News in this category4malayalees Recommends