നടന്‍ റാണ രോഗത്തിന്റെ പിടിയിലോ ? വൈറലായ ചിത്രത്തിന് പിന്നിലെ സത്യമിത്

നടന്‍ റാണ രോഗത്തിന്റെ പിടിയിലോ ? വൈറലായ ചിത്രത്തിന് പിന്നിലെ സത്യമിത്
ബാഹുബലിയിലെ വില്ലന്‍ വേഷത്തില്‍ തിളങ്ങിയ നടന്‍ റാണ ദഗുപതിയുടെ ഒരു ചിത്രം ആരാധകരെ ഞെട്ടിച്ചു. അമ്പരപ്പിക്കുന്ന ശരീരവുമായി തിളങ്ങിയ റാണയുടെ പുതിയ രൂപം കണ്ടാണ് ഞെട്ടിയത്.

ശരീരം ആകെ മെലിഞ്ഞ് രോഗിയെ പോലെയാണ് റാണയുടെ വൈറലാകുന്ന ചിത്രം. താരത്തിന് രോഗമാണെന്‌ന തരത്തില്‍ വ്യാജ പ്രചാരണങ്ങളും വന്നു. എന്നാല്‍ പുതിയ ചിത്രത്തിന്റെ മേക്കോവറാണിത്.

പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന കാടന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് റാണയുടെ മേക്കോവര്‍. മൂന്നു ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഹിന്ദിയില്‍ ഹിത്തി മേരെ സാത്തി എന്ന പേരിലും തെലുങ്കില്‍ അരണ്യ എന്ന പേരിലും റിലീസിനെത്തും. ആനയും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് പ്രമേയം. തമഴ് പതിപ്പില്‍ റാണയ്‌ക്കൊപ്പം വിഷ്ണു വിശാലും ഹിന്ദി പതിപ്പില്‍ പുല്‍കീതും പ്രധാനവേഷത്തിലെത്തുന്നു. കല്‍കിയാണ് നായിക.

Other News in this category4malayalees Recommends