അടിടാ അവളെ... ആ വരികളില്‍ തെറ്റുപറ്റി ; സ്ത്രീവിരുദ്ധമായിപ്പോയി ; മാപ്പു ചോദിച്ച് സെല്‍വരാഘവന്‍

അടിടാ അവളെ... ആ വരികളില്‍ തെറ്റുപറ്റി ; സ്ത്രീവിരുദ്ധമായിപ്പോയി ; മാപ്പു ചോദിച്ച് സെല്‍വരാഘവന്‍
തന്റെ ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ക്ക് മാപ്പു ചോദിച്ച് സംവിധായകന്‍ സെല്‍വരാഘവന്‍. 9 വര്‍ഷം മുമ്പ് ഇറങ്ങിയ ഹിറ്റ് ചിത്രം മയക്കം എന്നയിലെ അടിടാ അവളെ .. എന്ന വരികള്‍ക്കാണ് സംവിധായകന്‍ മാപ്പു പറഞ്ഞത്. കടുത്ത സ്ത്രീ വിരുദ്ധതയുള്ളതിനാലാണ് ഖേദപ്രകടനം നടത്തിയതെന്ന് സെല്‍വരാഘവന്‍ പറഞ്ഞു.

ഒരു സംവിധയകന് സാമൂഹ്യ പ്രതിബദ്ധതയുണ്ടാകേണ്ടതാണ്, ഞാന്‍ മാപ്പു പറയുന്നു. അത്തരം വരികള്‍ എഴുതാന്‍ പാടില്ലായിരുന്നു, അത് തെറ്റാണ്, ഞാനല്ല ആ വരികളെഴുതിയത്, സെല്‍വരാഘവന്‍ വ്യക്തമാക്കി. സെല്‍വരാഘവന്റെ സഹോദരനും ചിത്രത്തിലെ നായകനുമായ ധനുഷാണ് വരികളെഴുതിയത്. ഇത് വിവാദമായിരുന്നു . പ്രണയ നൈരാശ്യത്താല്‍ നായികയെ ചീത്ത വിളിക്കുന്നതാണിത്.

Other News in this category4malayalees Recommends