മരിക്കണോ വേണ്ടയോയെന്ന് ഇന്‍സ്റ്റ്ഗ്രാമില്‍ വോട്ടിനിട്ടു ; മരിക്കണമെന്ന് ഭൂരിപക്ഷം ; പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

മരിക്കണോ വേണ്ടയോയെന്ന് ഇന്‍സ്റ്റ്ഗ്രാമില്‍ വോട്ടിനിട്ടു ; മരിക്കണമെന്ന് ഭൂരിപക്ഷം ; പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
ഇന്‍സ്റ്റ്ഗ്രാമില്‍ വോട്ടെടുപ്പ് നടത്തി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. മരിക്കണോ വേണ്ടയോ എന്നായിരുന്നു പെണ്‍കുട്ടി ചോദിച്ചത്. പ്രതികരിച്ചവരില്‍ 69 ശതമാനം മരിക്കണമെന്ന് മറുപടി നല്‍കി. കുട്ടിയെ സ്വയം മരിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനും എംപിയുമായ രാംകര്‍പാല്‍ രംഗത്തുവന്നു. സംഭവം മലേഷ്യയിലാണ്.

മരണത്തിലേക്ക് തള്ളിയിടലല്ല ജീവിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു വേണ്ടതെന്ന് രാംകര്‍പാല്‍ പറഞ്ഞു. മലേഷ്യന്‍ നിയമപ്രകാരം ആത്മഹത്യ ചെയ്യുന്നതും അതിന് പ്രേരിപ്പിക്കുന്നതും കുറ്റകരമാണ്. കുട്ടിയുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തിയ ഇന്‍സ്റ്റഗ്രാം ഇത്തരം സന്ദര്‍ഭങ്ങളില്‍ റിപ്പോര്‍ട്ടിംഗ് ടൂളുകളും എമര്‍ജന്‍സി നമ്പറുകളും ഉപയോഗിക്കണമെന്ന് ഉപയോക്താക്കളോട് ആവശ്യപ്പെടുന്നു.

Other News in this category4malayalees Recommends