ആത്മഹത്യയില്‍ തനിക്ക് പങ്കില്ല ; കാരണക്കാരി അമ്മ ; നെയ്യാറ്റിന്‍കര സംഭവത്തില്‍ ഭര്‍ത്താവ് ചന്ദ്രന്റെ വാക്കുകള്‍ ഇങ്ങനെ

ആത്മഹത്യയില്‍ തനിക്ക് പങ്കില്ല ; കാരണക്കാരി അമ്മ ; നെയ്യാറ്റിന്‍കര സംഭവത്തില്‍ ഭര്‍ത്താവ് ചന്ദ്രന്റെ വാക്കുകള്‍ ഇങ്ങനെ
ഭാര്യയുടേയും മകളുടേയും ആത്മഹത്യയ്ക്ക് പിന്നില്‍ തന്റെ അമ്മയാണെന്ന് ഭര്‍ത്താവ് ചന്ദ്രന്‍. അവരുടെ ആത്മഹത്യയില്‍ തനിക്ക് പങ്കില്ലെന്നും താന്‍ ഗള്‍ഫില്‍ നിന്നെത്തിയിട്ട് ആറുമാസമേ ആയിട്ടുള്ളൂവെന്നും ചന്ദ്രന്‍ പറഞ്ഞു.

ഭാര്യയും തന്റെ അമ്മ കൃഷ്ണയും തമ്മില്‍ വഴക്ക് ഉണ്ടാകുമായിരുന്നുവെന്നും ചന്ദ്രന്‍ പറയുന്നു. ബാങ്കുമായി ജപ്തി പ്രശ്‌നമുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ബാങ്കുകാര്‍ ജപ്തിയുമായി ബന്ധപ്പെട്ട് വീട്ടില്‍ വന്നിരുന്നു. എന്നാല്‍ ദുര്‍മന്ത്രവാദം നടന്ന സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും മന്ത്രവാദമൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ചന്ദ്രന്‍ വ്യക്തമാക്കി.

കേസില്‍ ചന്ദ്രന്‍, അമ്മ കൃഷ്ണ, ചന്ദ്രന്റെ സഹോദരിമാര്‍ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്. അന്വേഷണത്തിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം പരിഗണിക്കും.

Other News in this category4malayalees Recommends