കുടുംബ വഴക്ക് കൊലപാതകത്തിലേക്ക് ; ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു ; സംഭവം തിരുവനന്തപുരത്ത്

കുടുംബ വഴക്ക് കൊലപാതകത്തിലേക്ക് ; ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു ; സംഭവം തിരുവനന്തപുരത്ത്
കരകുളം മുല്ലശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. മുല്ലശ്ശേരി സ്വദേശിനിയായ സ്മിത (38) ആണ് മരിച്ചത്. ഭര്‍ത്താവ് സജീവ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബവഴക്കാണ് കൊലപാതകകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സംഭവം. വീട്ടില്‍ കിടപ്പു മുറിയില്‍ വച്ചാണ് ഭാര്യയെ സജീവ് കുമാര്‍ കഴുത്തറുത്ത് കൊന്നത്. വീട്ടിലെ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി വച്ചാണ് സജീവ് കുമാര്‍ സ്മിതയെ വെട്ടിയത്. വിവരമറിഞ്ഞ ഉടന്‍ നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി സജീവ് കുമാറിനെ കസ്റ്റഡിയിലെടുത്തു.

നേരത്തേയും ഇയാള്‍ വീട്ടില്‍ വന്ന് വഴക്കുണ്ടാക്കിയിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഇന്നലെ രാത്രിയും വീട്ടില്‍ വലിയ രീതിയില്‍ ബഹളം കേട്ടിരുന്നു. സജീവ് കുമാര്‍ ഭാര്യയുമായി ഉച്ചത്തില്‍ സംസാരിക്കുകയും ചീത്ത വിളിക്കുകയുമായിരുന്നു. ഇതാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്.

കസ്റ്റഡിയിലെടുത്ത പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.

Other News in this category4malayalees Recommends