കാസര്‍കോട് മണ്ഡലത്തിലെ കള്ളവോട്ട് ; നാലു ബൂത്തുകളില്‍ റീ പോളിംഗിന് സാധ്യത

കാസര്‍കോട് മണ്ഡലത്തിലെ കള്ളവോട്ട് ; നാലു ബൂത്തുകളില്‍ റീ പോളിംഗിന് സാധ്യത
കള്ളവോട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍കോട് കല്യാശേരിയിലെ ബൂത്തുകളില്‍ റീപോളിങ്ങിന് സാധ്യത. ഞായറാഴ്ച റീപോളിങ് നടന്നേക്കുമെന്നാണ് വിവരം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തേക്കുമെന്നാണ് സൂചന. ഇന്ന് ഉച്ചയോടെ ഇതില്‍ തീരുമാനമുണ്ടാകും.

നാലു ബൂത്തുകളിലും റി പോളിംഗ് നടത്തും . കല്യാശ്ശേരിയിലെ പിലാത്തറയിലെ 19.69,70 നമ്പര്‍ ബത്തുകളിലും പയ്യന്നൂരിലെ 48ാം നമ്പര്‍ ബൂത്തിലുമാണ് റീ പോളിംഗ്. ഇവിടെ കള്ളവോട്ട് നടന്നതായി പുറത്തുവന്ന ദൃശ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചിരുന്നു. കോണ്‍ഗ്രസായിരുന്നു ആദ്യ പരാതി നല്‍കിയത്. പിന്നീട് തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിക്കുകയായിരുന്നു.

Other News in this category4malayalees Recommends