പറഞ്ഞത് ചരിത്ര യാഥാര്‍ത്ഥ്യം ; ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്‌സേയാണെന്ന വാക്കുകളില്‍ ഉറച്ച് നിന്ന് കമല്‍ഹാസന്‍

പറഞ്ഞത് ചരിത്ര യാഥാര്‍ത്ഥ്യം ; ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്‌സേയാണെന്ന വാക്കുകളില്‍ ഉറച്ച് നിന്ന് കമല്‍ഹാസന്‍
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെ ആണെന്ന് താന്‍ പറഞ്ഞത് ചരിത്ര യാഥാര്‍ത്ഥ്യമെന്ന് മക്കള്‍ നീതിമയ്യം പ്രസിഡന്റും നടനുമായ കമല്‍ഹാസന്‍.

പലപ്പോഴും ചരിത്ര സത്യങ്ങള്‍ക്ക് കയ്‌പേറും. ഈ കയ്പ് മരുന്നായി മാറുമെന്നാണ് പ്രതീക്ഷ. താന്‍ കലഹത്തിന് വിത്തിടുന്നുവെന്നാണ് ചിലര്‍ വിമര്‍ശിക്കുന്നത്. ഇത് എന്റെ മനസിനെ വേദനിപ്പിക്കുന്നു. തന്റെ കുടുംബാംഗങ്ങളെല്ലാം ഹൈന്ദവരാണ്. ആരേയും വേദനിപ്പിക്കുന്ന വിധത്തില്‍ സംസാരിക്കാറില്ല. ഇപ്പോള്‍ ഉന്നയിക്കപ്പെടുന്നന ആരോപണത്തില്‍ വസ്തുതയില്ല. തന്റെ പേരില്‍ കേസെടുക്കണമെന്നാണ് ആവശ്യം. മാധ്യമങ്ങള്‍ ഇത് ഗൗരവമായി കാണണം.

ജാതി മത വികാരങ്ങള്‍ ഊതി വീര്‍പ്പിക്കാനുള്ള ശ്രമം വിലപ്പോവില്ല. താന്‍ രാഷ്ട്രീയത്തില്‍ തീവ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങളുമായി താന്‍ ബന്ധപ്പെടുന്നത് തടയാനാണ് ചിലരുടെ ശ്രമം. ഇത്തരം കളി വേണ്ട.ഏത് ജാതി മതങ്ങളെ പറ്റിയും വിമര്‍ശിക്കാന്‍ തനിക്ക് അവകാശമുണ്ട്. അത് ഇനിയും തുടരുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

Other News in this category4malayalees Recommends