കൊച്ചിന്റെ കരിഞ്ഞ മുഖമൊന്ന് കാണിച്ചു കൊടുക്ക് സാറേ അവന് ; നെയ്യാറ്റിന്‍കര ആത്മഹത്യാ കേസില്‍ ഭാര്യയുടെയും മകളുടേയും മൃതദേഹം കാണാന്‍ എത്തിയ ചന്ദ്രനെതിരെ നാട്ടുകാരുടെ പ്രതിഷേധം

കൊച്ചിന്റെ കരിഞ്ഞ മുഖമൊന്ന് കാണിച്ചു കൊടുക്ക് സാറേ അവന് ; നെയ്യാറ്റിന്‍കര ആത്മഹത്യാ കേസില്‍ ഭാര്യയുടെയും മകളുടേയും മൃതദേഹം കാണാന്‍ എത്തിയ ചന്ദ്രനെതിരെ നാട്ടുകാരുടെ പ്രതിഷേധം
നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന് നേര്‍ക്ക് പ്രതിഷേധവുമായി നാട്ടുകാര്‍. ഭാര്യയും മകളും ആത്മഹത്യ ചെയ്യാന്‍ കാരണം കടക്കെണിയാണെന്നും ബാങ്കുകാര്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്നുമുള്ള ചന്ദ്രന്റെ വാക്കുകള്‍ ഏവരും വിശ്വസിച്ചു. എന്നാല്‍ ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബവഴക്കാണെന്നും ചന്ദ്രന് ഇതില്‍ പങ്കുണ്ടെന്നും വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്തു വന്നതോടെ നാട്ടുകാരുടെ രോഷം ചന്ദ്രനെതിരെ തിരിയുകയായിരുന്നു.


ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും മൃതദേഹങ്ങള്‍ കാണാനായി എത്തിയ ചന്ദ്രനെതിരെ നാട്ടുകാര്‍ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. 'കൊച്ചിന്റെ കരിഞ്ഞ മുഖമൊന്നു കാണിച്ചു കൊടുക്ക് സാറേ അവന്' എന്നായിരുന്നു നാട്ടുകാരിലൊരാള്‍ വിളിച്ചു പറഞ്ഞത്. നൂറോളം പോലീസുകാര്‍ക്കൊപ്പം മൃതദേഹങ്ങള്‍ കിടത്തിയിരുന്ന പന്തലില്‍ നിര്‍വികാരനായി എത്തിയ ചന്ദ്രനെ കണ്ടതും നാട്ടുകാരുടെ രോഷമുയര്‍ന്നു. നിന്റെ കൊച്ചിന്റെ അവസ്ഥ കണ്ടില്ലേ എന്ന് ചോദിച്ച് ചന്ദ്രനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ചിലരെ പോലീസ് പിന്തിരിപ്പിക്കുകയായിരുന്നു.

പൊള്ളലേറ്റ് വികൃതമായതിനാല്‍ മൃതദേഹങ്ങള്‍ പൊതിഞ്ഞ നിലയിലായിരുന്നു. മുഖത്തെ തുണി മാറ്റി ചന്ദ്രനെ മൃതദേഹങ്ങള്‍ കാണിക്കണമെന്നായിരുന്നു നാട്ടുകാരില്‍ ചിലരുടെ ആവശ്യം.ആദ്യം വൈഷ്ണവിയുടെ മൃതദേഹത്തിനടുത്തെത്തിയ ചന്ദ്രന് നാട്ടുകാരുടെ ശാപവാക്കുകള്‍ ഏറ്റുവാങ്ങേണ്ടി വന്നു. എന്നാല്‍ ഭാര്യ ലേഖയുടെ മൃതദേഹത്തിനടുത്തേയ്ക്ക് ചന്ദ്രന്‍ പോയില്ല.


ബാങ്കിന്റെ ജപ്തി ഭീഷണിയില്‍ മനം നൊന്ത് ഭാര്യയും മകളും ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത കേട്ടപ്പോള്‍ ചന്ദ്രന്റെ പ്രതികരണം കണ്ട് ചിലര്‍ അസ്വാഭാവികത സംശയിച്ചിരുന്നു. ഇത്ര ദാരുണമായ സംഭവം കുടുംബത്തിലുണ്ടായിട്ടും ഭര്‍ത്താവ് കൂസലില്ലാതെയാണ് മാധ്യമങ്ങളോട് സംസാരിച്ചത് എന്നതായിരുന്നു കാരണം. മരണത്തിനു ശേഷവും ബാങ്കുകാര്‍ തന്നെ വിളിച്ചു കൊണ്ടിരിക്കുന്നു എന്ന ചന്ദ്രന്റെ വാദവും അവിശ്വസനീയമായിരുന്നു.

ഇരുവരും തീകൊളുത്തിയ മുറിയ്ക്കുള്ളില്‍ ഇന്നലെ രാവിലെ പരിശോധന നടത്തിയ പോലീസിന് ഭിത്തിയില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് ലഭിക്കുകയായിരുന്നു.ഇതോടെ വാദി പ്രതിയാകുകയായിരുന്നു.

Other News in this category



4malayalees Recommends