മോദി നവ വധുവിനെ പോലെ ; പരാമര്‍ശത്തില്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിന് തിരഞ്ഞെടുപ്പ് ഓഫീസറുടെ ക്ലീന്‍ചിറ്റ്

മോദി നവ വധുവിനെ പോലെ ; പരാമര്‍ശത്തില്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിന് തിരഞ്ഞെടുപ്പ് ഓഫീസറുടെ ക്ലീന്‍ചിറ്റ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് നടത്തിയ നവ വധു പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവ്‌ജ്യോത്സിംഗ് സിദ്ദുവിന് തിരഞ്ഞെടുപ്പ് ഓഫീസറുടെ ക്ലീന്‍ ചിറ്റ്. സിദ്ദുവിന്റെ പരാമര്‍ശം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുന്നില്ലെന്ന് ഇന്‍ഡോര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.

കഴിഞ്ഞാഴ്ച ഇന്‍ഡോറില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് സിദ്ദു മോദിയെ നവ വധുവിനോട് ഉപമിച്ചത്. വളെ കുറച്ച് മാത്രം പണിയെടുക്കുന്ന നവ വധുവിനെ പോലെയാണ് മോഡി. എന്നാല്‍ എപ്പോഴും അവളുടെ വളകിലുക്കം കേള്‍ക്കുന്ന അയല്‍ക്കാര്‍ വിചാരിക്കും അവള്‍ ജോലി ചെയ്യുകയാണെന്ന്. ഇതാണ് മോദി സര്‍ക്കാര്‍ കാലത്ത് നടന്നതെന്നായിരുന്നു സിദ്ദുവിന്റെ വിമര്‍ശനം.

പ്രധാനമന്ത്രിയ്‌ക്കെതിരെ അശ്ലീലവും അപകീര്‍ത്തിപരവുമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ കമ്മീഷന്‍ സിദ്ദുവിന് നോട്ടീസ് അയച്ചിരുന്നു.

Other News in this category4malayalees Recommends