ആണുങ്ങളെ പറ്റി ഞാന്‍ അങ്ങനെ പറഞ്ഞെന്നോ ; എങ്കില്‍ ആ ദൃശ്യങ്ങള്‍ കാണിക്കൂ ; വിമര്‍ശനവമായി തപ്‌സി

ആണുങ്ങളെ പറ്റി ഞാന്‍ അങ്ങനെ പറഞ്ഞെന്നോ ; എങ്കില്‍ ആ ദൃശ്യങ്ങള്‍ കാണിക്കൂ ; വിമര്‍ശനവമായി തപ്‌സി
തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് ബോളിവുഡ് താരം തപ്‌സി. കളേഴ്‌സിലെ ബിഎഫ്എഫ് വിത്ത് വോഗ് എന്ന പരിപാടിയില്‍ താപ്‌സി പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ നടന്‍ വിക്കി കൗശല്‍ വ്യത്യസ്തനാണെന്നും മറ്റ് ആണുങ്ങളെല്ലാം വൃത്തികെട്ടവരാണെന്നും തപ്‌സി പറഞ്ഞെന്നായിരുന്നു വാര്‍ത്ത. ഇതോടെ നടി ട്വിറ്ററില്‍ വിശദീകരണവുമായി എത്തി.

കാഴ്ചക്കാരെയുണ്ടാക്കാനും ടിആര്‍പി റേറ്റിങ് ലഭിക്കാനും എന്തും ചെയ്യാം എന്ന ചാനലിന്റെ ദയനീയാവസ്ഥ അമ്പരപ്പിക്കുന്നു. അവര്‍ തെറ്റായി വ്യാഖ്യാനിക്കുകയല്ല., എന്നെ തെറ്റായി ഉദ്ധരിക്കുകയാണ് ഉണ്ടായത്. ഞാന്‍ ഇക്കാര്യം പറയുന്നതിന്റെ ദൃശ്യം കാണിക്കൂ. ഇത് വില കുറഞ്ഞ കാര്യമായി പോയി. നോട്ട് കൂള്‍, ചീപ്പ് സ്റ്റണ്ട് എന്നീ ഹാഷ് ടാഗിനൊപ്പമാണ് താപ്‌സി ട്വീറ്റ് ചെയ്തത്.

ഷോയുടെ പ്രമോ വീഡിയോ ഉദ്ധരിച്ചാണ് തപ്‌സിവിവാദ അഭിപ്രായ പ്രകടനം നടത്തിയതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതേറെ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു.

Other News in this category4malayalees Recommends