സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെതിരെ ശ്രേയ ഘോഷാലിന്റെ ട്വീറ്റ്

സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെതിരെ ശ്രേയ ഘോഷാലിന്റെ ട്വീറ്റ്
സിംഗപ്പൂര്‍ എയര്‍ലൈസന്‍സിനെതിരെ ശ്രേയാ ഘോഷാലിന്റെ ട്വീറ്റ് വൈറലാവുന്നു. തന്റെ ഒരു സംഗീതോപകരണം യാത്രയില്‍ കൊണ്ടുപോകാന്‍ അനുവദിക്കാത്ത സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായിക ശ്രേയ ഘോഷാല്‍ രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്റര്‍ വഴിയാണ് ശ്രേയ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാന കമ്പനിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. വിമാന കമ്പനിക്ക് സംഗീതജ്ഞരെയോ സംഗീതോപകരണങ്ങളെയോ ഇഷ്ടമല്ലെന്നാണ് തോന്നുന്നതെന്നും താന്‍ പഠിക്കേണ്ട പാഠം പഠിച്ചുവെന്നുമാണ് ശ്രേയ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ശ്രേയയുടെ ട്വീറ്റ് ഇങ്ങനെയാണ് :

''സംഗീതജ്ഞരെയും അമൂല്യമായ സംഗീതോപകരണം കൈയിലുള്ളവരേയും വിമാനത്തില്‍ പോകാന്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അനുവദിക്കില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഏതായാലും ഞാന്‍ ഒരു പാഠം പഠിച്ചു. നന്ദി.'' ശ്രേയ ട്വീറ്റ് ചെയ്തിരിക്കുന്നതിങ്ങനെയാണ്.

ഉടന്‍ തന്നെ വിമാനക്കമ്പനി ശ്രേയയുടെ ട്വീറ്റിന് മറുപടിയും നല്‍കുകയുണ്ടായി. ശ്രേയയ്ക്ക് ഇങ്ങനെയൊരു പ്രശ്‌നം സംഭവിച്ചതില്‍ തങ്ങള്‍ മാപ്പ് പറയുന്നുവെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തങ്ങളെ അറിയിക്കണമെന്നും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് മറുപടി ട്വീറ്റ് നല്‍കിയിരിക്കുകയാണ്.

Other News in this category4malayalees Recommends