തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ എന്തു ചെയ്യാനും മമതയ്ക്ക് മടിയില്ല ; വാക് പോര് ശക്തമാക്കി നരേന്ദ്രമോദി

തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ എന്തു ചെയ്യാനും മമതയ്ക്ക് മടിയില്ല ; വാക് പോര് ശക്തമാക്കി നരേന്ദ്രമോദി
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിക്കെതിരെയുള്ള വാക്ക് പോര് കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത ആളാണ് ബംഗാള്‍ ഭരിക്കുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു.

ബംഗാളില്‍ ജയ് ശ്രീറാം വിളി കുറ്റകരമാക്കിയിരിക്കുകയെന്നും മമതയുടെ ഭരണത്തില്‍ ജനം സഹികെട്ടിരിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. രാജ്യത്തിന്റെ പ്രധാനമന്ത്രിയായ തന്നെ മമതാ ബാനര്‍ജി ഭീഷണിപ്പെടുത്തുകയാണ്. പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ പ്രശംസിക്കുന്ന മമതയെ തിരിച്ചറിയാന്‍ ബംഗാളിലെ ജനങ്ങള്‍ തയ്യാറാകണമെന്നും മോദി ആവശ്യപ്പെട്ടു. ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മമതാ ബാനര്‍ജിക്കെതിരെയുള്ള വാക്‌പ്പോര് പ്രധാനമന്ത്രി കടുപ്പിച്ചത്.

ബംഗാളി നവോത്ഥാനനായകന്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തതുമായി ബന്ധപ്പെട്ട് മമതാ ബാനര്‍ജിയും മോദിയും രൂക്ഷമായ ഭാഷയില്‍ പരസ്പരം ആക്രമിച്ചിരുന്നു. മോദി ഭ്രാന്തനെപ്പോലെ സംസാരിക്കുകയാണെന്നും പ്രതിമ പുനര്‍നിര്‍മ്മിക്കാന്‍ ബംഗാള്‍ സര്‍ക്കാറിനറിയാമെന്നും മമത പറഞ്ഞിരുന്നു. പ്രതിമ പഞ്ചലോഹങ്ങള്‍ കൊണ്ട് പുനര്‍നിര്‍മിക്കുമെന്ന മോദിയുടെ പ്രഖ്യാപനത്തിനോടായിരുന്നു മമതയുടെ പ്രതികരണം.

Other News in this category4malayalees Recommends