യുഎസിലെ ഇമിഗ്രേഷന്‍ നയം അടിമുടി അഴിച്ച് പണിയുമെന്ന് ട്രംപ്; മെറിറ്റിനെ അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ വ്യവസ്ഥ നടപ്പിലാക്കും; ഗ്രീന്‍കാര്‍ഡും പിആറും നല്‍കുക കഴിവ് മാനദണ്ഡമാക്കി മാത്രം; കുടിയേറ്റം കടുത്ത പ്രയാസമേറിയതാകും

യുഎസിലെ ഇമിഗ്രേഷന്‍ നയം അടിമുടി അഴിച്ച് പണിയുമെന്ന് ട്രംപ്; മെറിറ്റിനെ അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ വ്യവസ്ഥ നടപ്പിലാക്കും; ഗ്രീന്‍കാര്‍ഡും പിആറും നല്‍കുക കഴിവ് മാനദണ്ഡമാക്കി മാത്രം; കുടിയേറ്റം കടുത്ത പ്രയാസമേറിയതാകും
യുഎസിലെ ഇമിഗ്രേഷന്‍ നയം അടിമുടി അഴിച്ച് പണിയുന്നതിനുള്ള പുതിയ നിര്‍ദേശവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇത് പ്രകാരം രാജ്യത്ത് മെറിറ്റിനെ അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ വ്യവസ്ഥ സജ്ജമാക്കാനാണ് ട്രംപ് നിര്‍ദേശിച്ചിരിക്കുന്നത്. നിലവിലുള്ള കുടിയേറ്റ വ്യവസ്ഥയില്‍ നിന്നും വ്യത്യസ്തമായി വിദേശികളെ കഴിവിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന നല്‍കി ഇവിടേക്ക് കുടിയേറാന്‍ അനുവദിക്കുന്ന ഇമിഗ്രേഷന്‍ സിസ്റ്റമാണ് ട്രംപ് മുന്നോട്ട് വച്ചിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ഇന്ത്യന്‍ പ്രഫഷണലുകളടക്കമുള്ളവര്‍ ഗ്രീന്‍കാര്‍ഡിനായി അനന്തമായി കാത്തിരിക്കേണ്ടി വരുന്ന വിഷമാവസ്ഥകള്‍ ഇല്ലാതാകുമെന്ന പ്രതീക്ഷ ശക്തമായിട്ടുമുണ്ട്. ഇന്ന് നടത്തുന്ന ഒരു സുപ്രധാനമായ നയപ്രസംഗത്തിലാണ് ട്രംപ് പുതിയ നിര്‍ദേശം മുന്നോട്ട് വയ്ക്കുന്നത്.പുതിയ പദ്ധതിയുടെ ആസൂത്രണത്തിന് പിന്നില്‍ ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ ഭര്‍ത്താവായ ജാറെദ് കുഷ്‌നെറാണെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം യുഎസിന്റെ അതിര്‍ത്തികളിലെ സുരക്ഷ വര്‍ധിപ്പിക്കുകയും ഗ്രീന്‍കാര്‍ഡ് അല്ലെങ്കില്‍ പെര്‍മനന്റ് റെസിഡന്‍സി സിസ്റ്റം അഴിച്ച് പണിയുകയും ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

ഇത് പ്രകാരം കഴിവും ഉയര്‍ന്ന ഡിഗ്രികളും പ്രഫഷണല്‍ ക്വാളിഫിക്കേഷനുകളുമുള്ള വിദേശ പ്രഫഷണലുകള്‍ക്ക് യുഎസിലെ ഇമിഗ്രേഷന്‍ സിസ്റ്റം എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കുന്നതായിരിക്കും. നിലവിലെ കുടിയേറ്റ നിയമങ്ങള്‍ പ്രകാരം നല്‍കുന്ന ഗ്രീന്‍കാര്‍ഡുകളില്‍ 66 ശതമാനവും കുടുംബബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് നല്‍കുന്നത്. കുടിയേറ്റക്കാരുടെ സ്‌കില്ലുകളുടെ അടിസ്ഥാനത്തില്‍ വെറും 12 ശതമാനം ഗ്രീന്‍കാര്‍ഡുകള്‍ മാത്രമേ അനുവദിക്കുന്നുള്ളൂ.ഈ പ്രവണത മാറ്റാനാണ് ട്രംപ് ഭരണകൂടം പുതിയ നിര്‍ദേശവുമായി ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ വച്ച് നടക്കുന്ന ഒരു പ്രസംഗത്തിലാണ് ട്രംപ് പുതിയ നിര്‍ദേശം മുന്നോട്ട് വയ്ക്കുകയെന്നാണ് റിപ്പോര്‍ട്ട്.


Other News in this category



4malayalees Recommends